ETV Bharat / state

അഹമ്മദ് ദേവര്‍കോവിലും ആന്‍റണി രാജുവും രാജിവച്ചു ; കടന്നപ്പള്ളിയും ഗണേഷ്‌ കുമാറും മന്ത്രിസഭയിലേക്ക് - അഹമ്മദ് ദേവര്‍കോവില്‍ ആന്‍റണി രാജു രാജിവച്ചു

State Cabinet Reshuffle : എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മാധ്യമങ്ങളെ കാണും. പുതിയ മന്ത്രിമാരെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കും

kadannappally K B Ganeshkumar new Ministers  State Cabinet Reshuffle  Antony Raju Ahammad Deverkoil Resigned  cpm  kerala congress  ldf convenor e p jayarajan  മന്ത്രിസഭാ പുനസംഘടന  എല്‍ ഡി എഫ്  congress s  navakerala sadas
State Cabinet Reshuffle
author img

By ETV Bharat Kerala Team

Published : Dec 24, 2023, 11:09 AM IST

തിരുവനന്തപുരം : മന്ത്രിസഭാപുനസംഘടനാ നടപടികള്‍ വേഗത്തിലാക്കി എല്‍ ഡി എഫ്. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, ആന്‍റണി രാജു എന്നിവര്‍ മുഖ്യമന്ത്രിയെ കണ്ട് രാജി സമര്‍പ്പിച്ചു. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മാധ്യമങ്ങളെ കാണും. പുതിയ മന്ത്രിമാരെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കും (State Cabinet Reshuffle). പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29ന് നടക്കും.

നവകേരള സദസിന് ശേഷം മന്ത്രിസഭാപുനസംഘടന പരിഗണിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനറും മുഖ്യമന്ത്രിയും നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇന്നലെ നവകേരള സദസ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവില്‍ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് മന്ത്രിസഭാപുനസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ എല്‍ ഡി എഫ് വേഗത്തിലാക്കുന്നത്. പുനസംഘടന വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് ബി നേരത്തേ തന്നെ മുന്നണിയില്‍ പരാതി പരസ്യമാക്കിയിരുന്നു (Antony Raju, Ahammad Deverkovil Resigned)

എന്നാല്‍ നവകേരള സദസിന് ശേഷം പുനസംഘടന എന്നായിരുന്നു സിപിഎമ്മിന്‍റെ നിലപാട്. ഇതേ തുടര്‍ന്നാണ് താത്കാലികമായി പുനസംഘടന വൈകിപ്പിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ രണ്ടര വര്‍ഷത്തിന് ശേഷം ഇതുവരെ മന്ത്രിസ്ഥാനം ലഭിക്കാത്ത മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ധാരണ. മുന്നണിയിലെ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്), കേരള കോണ്‍ഗ്രസ് (ബി) പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല. നവകേരള സദസിന് മുന്നോടിയായി, അവസാനമായി ചേര്‍ന്ന മുന്നണി യോഗത്തിനുശേഷം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും തങ്ങള്‍ സന്തോഷവാന്മാരാണെന്ന് പ്രതികരിച്ചിരുന്നു(kadannappally K B Ganeshkumar new Ministers)

Also Read: മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന് കേരള കോൺഗ്രസ്‌ (ബി) ; എൽഡിഎഫിന് കത്ത് നല്‍കി

പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് രാജി സമര്‍പ്പിച്ച ശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. മന്ത്രി ആക്കിയത് എൽഡിഎഫ് ആണെന്നും മുന്നണി തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. രണ്ടര വർഷം കൊണ്ട് ചെയ്യാവുന്നത് ഒക്കെ ചെയ്തെന്നും പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്‌മസ് കേക്കുമായാണ് ആന്‍റണി രാജു മുഖ്യമന്ത്രിയെ കണ്ട് രാജി സമര്‍പ്പിച്ചത്. അതേസമയം രണ്ട് ഘടകകക്ഷി മന്ത്രിമാര്‍ക്കൊപ്പം സിപിഎമ്മിന്‍റെ ചില മന്ത്രിമാര്‍ക്കും മാറ്റമുണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.