തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഒരു മണിക്കൂര്‍ കൂടി നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതിനായി ഓർഡിനൻസ് കൊണ്ടുവരും. കൊവിഡ് ഗുരുതരമായ സാഹചര്യത്തിൽ രോഗികൾക്ക് തപാൽ വോട്ട് ഏർപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. സാലറി ചലഞ്ചിലൂടെ പിടിച്ചെടുത്ത സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ഏപ്രിൽ മാസത്തെ പിഎഫിൽ ലയിപ്പാക്കാനും യോഗത്തിൽ തീരുമാനമായി. ഒൻപത് ശതമാനം പലിശ ലഭിക്കും.
അതേസമയം ശ്രീനാരായാണ ഗുരു ഓപ്പൺ സര്‍വകലാശാല സംബന്ധിച്ച ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു. കാലാവധി തീരുന്ന 24 ഓര്‍ഡിനന്‍സുകളുടെ സമയപരിധി നീട്ടുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനമായി. എന്നാൽ മന്ത്രി കെ.ടി ജലീൽ വിവാദവും സെക്രട്ടേറിയറ്റ് തീപിടിത്തത്തിലെ അന്വേഷണ റിപ്പോർട്ടും മന്ത്രിസഭയിൽ ചർച്ചയായില്ല.