ETV Bharat / state

32,000 വേണ്ട, 32 മതി, 11 ലക്ഷം തരാം.. 'ദ കേരള സ്‌റ്റോറി' ഉള്ളടക്കത്തിൽ തെളിവ് സമർപ്പിക്കുന്നവർക്ക് പാരിതോഷികവുമായി ഷുക്കൂർ വക്കീല്‍

'ദ കേരള സ്‌റ്റോറി' സിനിമയുടെ ഉള്ളടക്കം തെളിയിക്കാൻ മതം മാറിയ സ്‌ത്രീകളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് അഭിഭാഷകനും നടനുമായ സി ഷുക്കൂർ

Kerala lawyer offers Rs 11 lakhs  ദ കേരള സ്‌റ്റോറി  അഡ്വ സി ഷുക്കൂർ  The Kerala Story  C Shukkur  Adah Sharma  C Shukkur facebook post  Sudipto Sen  ദ കേരള സ്‌റ്റോറി  സി ഷുക്കൂർ  സി ഷുക്കൂർ ഫേസ്ബുക്ക് പോസ്‌റ്റ്  മതം മാറ്റി ഐഎസിൽ  മുഖ്യമന്ത്രി  ബിജെപി
സി ഷുക്കൂർ ഫേസ്ബുക്ക് പോസ്‌റ്റ്
author img

By

Published : May 1, 2023, 3:55 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയ 'ദ കേരള സ്‌റ്റോറി' യുമായി ബന്ധപ്പെട്ട വിവാദങ്ങൾ മുറുകുന്നു. കേരളത്തിലെ 32,000 സ്‌ത്രീകളെ മതം മാറ്റി ഐഎസിൽ ചേർത്തെന്ന ചിത്രത്തിന്‍റെ ഉള്ളടക്കത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഭിഭാഷകനും നടനുമായ സി ഷൂക്കൂർ. അത്തരത്തിൽ മതം മാറിയ സ്‌ത്രീകളിൽ 32,000 ഇല്ലെങ്കിലും 32 പേരുടെയെങ്കിലും പേര് വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് 11 ലക്ഷം രൂപയാണ് അഭിഭാഷകൻ വാഗ്‌ദാനം ചെയ്‌തത്.

അടുത്തിടെ സ്‌പെഷ്യൽ മാരേജ് ആക്‌റ്റിലൂടെ ഭാര്യയെ പുനർവിവാഹം ചെയ്‌ത് ജനശ്രദ്ധ നേടിയയാളാണ് അഡ്വ. സി ഷുക്കൂർ. ആദ ശർമ നായികയായ 'ദ കേരള സ്റ്റോറി' മെയ് അഞ്ചിനാണ് തിയറ്ററുകളിൽ എത്തുക. സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കേരളത്തിലെ 32,000 സ്‌ത്രീകളെ ഐഎസിൽ ചേർത്തെന്ന ആരോപണത്തെ പശ്ചാത്തലമാക്കിയുള്ളതാണ്. എന്നാൽ കേരള സർക്കാരും പ്രതിപക്ഷവും ഈ വാദത്തെ പൂർണമായും തള്ളിയിരുന്നു.

ഒറ്റക്കെട്ടായി ഭരണ - പ്രതിപക്ഷം: ചിത്രം സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ജനങ്ങൾക്കിടയിൽ വർഗീയ ഭിന്നിപ്പുണ്ടാക്കാനുള്ള ബിജെപിയുടെ അജണ്ടയുടെ ഭാഗമാണിതെന്നും ഇരു വിഭാഗവും ആരോപിച്ചു. അതിനാൽ ചിത്രത്തിന്‍റെ പ്രദർശനം തടയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിവാദം കേരളത്തിൽ ചൂട് പിടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കേരളത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമായ സ്‌ത്രീകളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് 11 ലക്ഷം രൂപ നൽകാമെന്ന് ഷുക്കൂർ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വാഗ്‌ദാനം ചെയ്‌തത്.

റിപ്പോർട്ട് ചെയ്‌ത ഒരേ ഒരു സംഭവം: പാലക്കാട് സ്വദേശികളായ രണ്ട് സഹോദരങ്ങളെ വിവാഹം കഴിച്ച മൂന്ന് സ്‌ത്രീകൾ മാത്രമാണ് കേരളത്തിൽ മുസ്ലീം സമുദായത്തിന് പുറത്ത് നിന്ന് ഐഎസിൽ ചേർന്നതായി ആകെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഹൈക്കോടതി പോലും തള്ളിയ 'ലൗ ജിഹാദ്' കേസിൽ, യാതൊരു തെളിവും ഇല്ലാതെ സമുദായങ്ങളേയും സംസ്ഥാനങ്ങളേയും കുറ്റപ്പെടുത്തുന്നത് എല്ലാവരും നിർത്തണമെന്നും ഷുക്കൂർ പറഞ്ഞു.

സിനിമയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി: ലൗ ജിഹാദ് വിഷയം ഉന്നയിച്ച് സംസ്ഥാനത്തെ മതതീവ്രവാദത്തിന്‍റെ കേന്ദ്രമായി ഉയർത്തിക്കാട്ടുന്ന സംഘപരിവാർ അജണ്ട ഏറ്റുപിടിക്കുകയാണ് ദ കേരള സ്‌റ്റോറി എന്ന സിനിമയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിനിമ നിർമാതാക്കൾക്കെതിരെ ആരോപണം ഉയർത്തിയിരുന്നു. കോടതികളും അന്വേഷണ ഏജൻസികളും ആഭ്യന്തര മന്ത്രാലയവും തള്ളിക്കളഞ്ഞ ഒരാശയമാണിത്. വർഗീയ ധ്രുവീകരണം സൃഷ്‌ടിക്കാനും സംസ്ഥാനത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്താനും ലക്ഷ്യമിട്ട് മനപൂർവം നിർമിച്ച ഒരു ചിത്രമാണിതെന്ന് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോപണങ്ങളിൽ പ്രതികരിച്ച് സുരേന്ദ്രൻ: അതേസമയം, കേരളത്തിൽ മതഭീകരവാദം ശക്തമാണെന്ന അവകാശവാദത്തെ എങ്ങനെയാണ് സംസ്ഥാനത്തിനെതിരായ വിദ്വേഷ പ്രചാരണമായി വ്യാഖ്യാനിക്കാനാകുന്നതെന്ന് വിഷയത്തിൽ ബിജെപി പ്രതികരിച്ചു. സംസ്ഥാനത്ത് വിഭാഗീയത പടർത്താൻ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്‍റെ പേരിൽ സിനിമയെ ഉപയോഗിക്കാനാവില്ലെന്ന കേരള മുഖ്യമന്ത്രിയുടെയും ഭരണകക്ഷിയായ സിപിഎമ്മിന്‍റെയും നിലപാട് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മറുപടി നൽകിയിരുന്നു. 'കിതാബ്', പോലുള്ള നാടകങ്ങളോ ' ദ കശ്‌മീർ ഫയൽസ് ' പോലുള്ള സിനിമകളോ പ്രദർശിപ്പിക്കപ്പെടുമ്പോൾ മുഖ്യമന്ത്രിക്കും ഇടതു പാർട്ടി നേതാക്കൾക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ ആശങ്കയില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

റിലീസിനൊരുങ്ങുന്ന ചിത്രത്തെ കുറിച്ച്, അഭിപ്രായ സ്വാതന്ത്ര്യം സമൂഹത്തിൽ വിഷം ചീറ്റാനുള്ള ലൈസൻസല്ലെന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം തടയണമെന്നും പറഞ്ഞ് ഭരണ - പ്രതിപക്ഷ നേതാക്കൾ ആഞ്ഞടിച്ചിരുന്നു. ചിത്രം പ്രദർശിപ്പിക്കരുതെന്നും കോൺഗ്രസ്, സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.