ETV Bharat / state

പൊതുവിദ്യാഭ്യാസം കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളുടെ സുരക്ഷിതത്വവും, ശുചിമുറികളുടെ നിലവാരം എന്നിവ പരിശോധിച്ച് റിപ്പോർട്ട് നല്‍കാൻ ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ നിയോഗിച്ചു

സി.രവീന്ദ്രനാഥ് പ്രസ്താവന  കേരളത്തിലെ പൊതുവിദ്യാഭ്യാസം  ഉന്നതതല യോഗം  c raveendranath news
പൊതുവിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെുടത്താൻ നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രി
author img

By

Published : Dec 14, 2019, 4:11 PM IST

Updated : Dec 14, 2019, 4:16 PM IST

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മന്ത്രി സി. രവീന്ദ്രനാഥിന്‍റെ നിര്‍ദേശം. വകുപ്പിലെ നിയമന അംഗീകാരങ്ങള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്. പരാതികളിലും അപേക്ഷകളിലും കാലതാമസം വരുത്താന്‍ പാടില്ലെന്നും പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.

ആവശ്യമെങ്കില്‍ ഫയലുകളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ച് കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീരുമാനമെടുക്കണം. തെറ്റായ രീതിയില്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇതിനായി അടിയന്തര പരിശോധനകള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂളുകളുടെ സുരക്ഷിതത്വം, ശുചിമുറികളുടെ നിലവാരം എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെ നിയോഗിച്ചു. കൂടാതെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപക അനധ്യാപക തസ്തികകളില്‍ നിലവിലുള്ള ഒഴിവും വരുന്ന അക്കാദമിക വര്‍ഷത്തില്‍ മാര്‍ച്ച് 31 വരെ പ്രതീക്ഷിക്കുന്ന ഒഴിവും കണ്ടെത്തി യഥാസമയം പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

Intro:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മന്ത്രി സി. രവീന്ദ്രനാഥിന്റെ നിര്‍ദേശം. വകുപ്പിലെ നിയമനാംഗീകാരങ്ങള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കതിരെ കര്‍ശന നടപടി സ്വീകരിക്കും. പരാതികളിലും അപേക്ഷകളിലും കാലതാമസം വരുത്താന്‍പാടില്ലെന്നും പൊതുവിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.
Body:ആവശ്യമെങ്കില്‍ ഫയലുകളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ച് കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീരുമാനമെടുക്കണം. തെറ്റായ രീതിയില്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാണിക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകും .ഇതിനായി അടിയന്തരപരിശോദനകള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂളുകളുടെ സുരക്ഷിതത്വവും , ശുചിമുറികളുടെ നിലവാരം എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെ നിയോഗിച്ചു. കൂടാതെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അദ്ധ്യാപക അനദ്ധ്യാപക തസ്തികകളില്‍ നിലവിലുള്ള ഒഴിവും വരുന്ന അക്കാദമിക വര്‍ഷത്തില്‍ മാര്‍ച്ച് 31 വരെ പ്രതീക്ഷിക്കുന്ന ഒഴിവും കണ്ടെത്തി യഥാസമയം പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

ഇടിവി ഭാരത്
തിരുവനന്തപുരം.
Conclusion:
Last Updated : Dec 14, 2019, 4:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.