ETV Bharat / state

തദ്ദേശ ഉപതെരഞ്ഞെടുപ്പ്, കരുത്തുകാട്ടി യുഡിഎഫ്; എല്‍ഡിഎഫിന്‍റെ 7 സീറ്റുകള്‍ തെറിച്ചു, ബിജെപിക്ക് വന്‍ തിരിച്ചടി

By Election Result: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ 7 സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫ്. യുഡിഎഫിന് നഷ്‌ടപ്പെട്ടത് വെറും രണ്ടു സീറ്റുകള്‍ മാത്രം. ബിജെപിയുടെ രണ്ടു സീറ്റുകള്‍ എല്‍ഡിഎഫിലേക്ക്. നവകേരളം യുഡിഎഫിനൊപ്പമെന്ന് കെപിസിസി അധ്യക്ഷന്‍. ഇത് യുഡിഎഫ് തരംഗമെന്ന് വിഡി സതീശന്‍.

By Election Result In Local Body Wards In Kerala  Bypolls To Local Body Wards  UDF  UDF Wins 17 Seats  ബിജെപിക്ക് വന്‍ തിരിച്ചടി  തദ്ദേശ ഉപതെരഞ്ഞെടുപ്പ്  തദ്ദേശ ഉപതെരഞ്ഞെടുപ്പ്  യുഡിഎഫ്  എല്‍ഡിഎഫ്  നവകേരളം  കെപിസിസി അധ്യക്ഷന്‍  കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍  വിഡി സതീശന്‍  തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉപതെരഞ്ഞെടുപ്പ്  ലോക്‌സഭ  ലോക്‌സഭ തെരഞ്ഞെടുപ്പ്  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates
Bypolls To Local Body Wards In Kerala; UDF Wins 17 Seats, LDF 10 And BJP 4
author img

By ETV Bharat Kerala Team

Published : Dec 13, 2023, 7:26 PM IST

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 33 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി യുഡിഎഫ് (By Election In Kerala). 11 സീറ്റുണ്ടായിരുന്ന യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 17 ലേക്ക് ഉയര്‍ന്നു. 16 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് 10 ലേക്ക് താണു (Bypolls To Local Body Wards In Kerala).

യുഡിഎഫിന്‍റെ ഒരു സീറ്റ് എല്‍ഡിഎഫും ഒരു സീറ്റ് ആപ്പും പിടിച്ചെടുത്തപ്പോള്‍ എല്‍ഡിഎഫില്‍ നിന്ന് 7 സീറ്റുകളും എസ്‌ഡിപിഐയില്‍ നിന്ന് ഒരു സീറ്റും പിടിച്ചെടുത്താണ് യുഡിഎഫ് അംഗബലം 17 ലേക്കുയര്‍ത്തിയത്. ബിജെപിയുടെ രണ്ടു സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂരില്‍ സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു (UDF Wins 17 Seats In By Election).

ഉപതെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് 15, യുഡിഎഫ് 11, ബിജെപി 5, എസ്‌ഡിപിഐ 2 എന്നിങ്ങനയായിരുന്നു കക്ഷി നിലയെങ്കില്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ യുഡിഎഫ് 17, എല്‍ഡിഎഫ് 10, ബിജെപി 4, എസ്‌ഡിപിഐ 1, എഎപി 1 എന്നിങ്ങനെയാണ് കക്ഷി നില.

ഗ്രാമപഞ്ചായത്ത് വാര്‍ഡ്വിജയിച്ച സ്ഥാനാര്‍ഥിമുന്നണിഭൂരിപക്ഷംസിറ്റിങ് സീറ്റ്
അരുവിക്കരമണമ്പൂര്‍ അര്‍ച്ചന സിഎന്‍ഡിഎ173എല്‍ഡിഎഫ്
തഴവകടത്തൂര്‍ കിഴക്ക്എം. മുകേഷ്‌യുഡിഎഫ്249യുഡിഎഫ്
പോരുവഴിമയ്യത്തുംകരഷീബയുഡിഎഫ്138എസ്‌ഡിപിഐ
ഉമ്മന്നൂര്‍ വിലങ്ങറഹരിത അനില്‍ എല്‍ഡിഎഫ്69എന്‍ഡിഎ
കൊറ്റങ്കര വായനശാലശ്യാം.എസ്എല്‍ഡിഎഫ്67എല്‍ഡിഎഫ്
മല്ലപ്പുഴശേരികാഞ്ഞിരവേലിഅശ്വതി പി നായര്‍എല്‍ഡിഎഫ്1എല്‍ഡിഎഫ്
റാന്നി പുതുശേരിമല കിഴക്ക്അജിമോള്‍എല്‍ഡിഎഫ്251എന്‍ഡിഎ
കായംകുളംമുനിസിപ്പാലിറ്റി ഫാക്‌ടറിസന്തോഷ് കണിയാംപറമ്പില്‍എന്‍ഡിഎ187എന്‍ഡിഎ
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്തിരുവന്‍വണ്ടൂര്‍സുജന്യ ഗോപിഎന്‍ഡിഎ 1452എന്‍ഡിഎ
ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റികുറ്റിമരംപറമ്പ്അബ്‌ദുല്‍ ലത്തീഫ്എസ്‌ഡിപിഐ44എസ്‌ഡിപിഐ
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്ആനക്കല്ല്ഡാനി ജോസ്യുഡിഎഫ്1115എല്‍ഡിഎഫ്
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്കൂട്ടിക്കല്‍അനുഷിജു തൈക്കൂട്ടത്തില്‍യുഡിഎഫ്265എല്‍ഡിഎഫ്
വെളിയന്നൂര്‍ അരീക്കര ബിന്ദുമാത്യുഎല്‍ഡിഎഫ്19എല്‍ഡിഎഫ്
തലനാട് മേലടുക്കംഷാജി കുന്നില്‍എല്‍ഡിഎഫ്30യുഡിഎഫ്
ഉടുമ്പന്‍ചോല മാവടിഅനുമോള്‍ ആന്‍റണി എല്‍ഡിഎഫ്273എല്‍ഡിഎഫ്
കരിങ്കുന്നം നെടിയകാട്ബീനകുര്യന്‍എഎപി4യുഡിഎഫ്
വടവുകോട്-പുത്തന്‍കുരിശ്വെരിക്കോലിബിനിതയുഡിഎഫ്88യുഡിഎഫ്
രാമമംഗലംകോരങ്കടവ്ആന്‍ററോസ് പി സ്‌കറിയയുഡിഎഫ്100യുഡിഎഫ്
മാളകാവനാട്നിതയുഡിഎഫ്567എല്‍ഡിഎഫ് (സ്വതന്ത്ര)
പാലക്കാട് ജില്ല പഞ്ചായത്ത് വാണിയംകുളംഅബ്‌ദുല്‍ ഖാദര്‍.സിഎല്‍ഡിഎഫ്10207എല്‍ഡിഎഫ്
ഒറ്റപ്പാലം മുന്‍സിപ്പാലിറ്റിപാലാട്ട് റോഡ്സഞ്ജുമോന്‍എന്‍ഡിഎ192എന്‍ഡിഎ
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്കണ്ണോട്പ്രത്യുഷ്‌ കുമാര്‍.ജിയുഡിഎഫ്1542യുഡിഎഫ്
പട്ടിത്തറതലക്കശ്ശേരിസിപി മുഹമ്മദ്യുഡിഎഫ്142എല്‍ഡിഎഫ്
തിരുമിറ്റക്കോട്പള്ളിപ്പാടംഎംകെ റഷീദ് തങ്ങള്‍യുഡിഎഫ്90യുഡിഎഫ്
വടക്കഞ്ചേരിഅഞ്ചുമൂര്‍ത്തി സതീഷ്‌കുമാര്‍ ജിയുഡിഎഫ്325എല്‍ഡിഎഫ്
ഒഴൂര്‍ ഒഴൂര്‍ കെപി രാധഎല്‍ഡിഎഫ്51എന്‍ഡിഎ
വാണിമേല്‍ കോടിയൂറ അനസ് നങ്ങാണ്ടി യുഡിഎഫ്‌ 444 എല്‍ഡിഎഫ് (സ്വതന്ത്രന്‍)
വില്ല്യാപ്പള്ളി ചല്ലിവയല്‍പ്രകാശന്‍ മാസ്റ്റര്‍ എന്‍ബി യുഡിഎഫ്‌311എല്‍ഡിഎഫ്
മാവൂര്‍ പാറമ്മല്‍ വളപ്പില്‍ റസാഖ് യുഡിഎഫ്271 യുഡിഎഫ്
മടവൂര്‍പുല്ലാളൂര്‍ സിറാജ് ചെറുവലത്ത് യുഡിഎഫ്234 യുഡിഎഫ്
മുട്ടില്‍ പരിയാരംആലി എംകെയുഡിഎഫ്83യുഡിഎഫ്
പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി തീര്‍ത്ഥഅനൂപ്എല്‍ഡിഎഫ്2181എല്‍ഡിഎഫ്
പള്ളിക്കരകോട്ടക്കുന്ന്അബ്‌ദുള്ള സിങ്കപ്പൂര്‍യുഡിഎഫ്117യുഡിഎഫ്

നവകേരളം യുഡിഎഫിനൊപ്പമെന്ന് കെ സുധാകരന്‍ : നവകേരളത്തിന്‍റെ മനസ് യുഡിഎഫിനൊപ്പമാണെന്ന് തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ നവകേരള സദസെന്ന കെട്ടുകാഴ്‌ചയുമായി നാട് ചുറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുഖമടച്ചു കിട്ടിയ കനത്ത പ്രഹരമാണിത്. നവകേരള സദസ് സഞ്ചരിച്ച മിക്കയിടങ്ങളിലും തിളക്കമാര്‍ന്ന ജയം ഉണ്ടായി (KPCC President K Sudhakaran).

ഭരണ വിരുദ്ധ വികാരം താഴെത്തട്ടില്‍ പ്രതിഫലിച്ചതിന് തെളിവാണിത്. ശബരിമല ദര്‍ശനത്തെക്കാള്‍ പിണറായിയുടെ ദര്‍ശനത്തിന് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കിയതിന് ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ്. 33 തദ്ദേശ വാര്‍ഡുകളില്‍ 17ല്‍ യുഡിഎഫ് വിജയിച്ചു. അതില്‍ പതിനാലിലും കോണ്‍ഗ്രസിന്‍റെയും മൂന്നില്‍ മുസ്‌ലീം ലീഗിന്‍റെയും സ്ഥാനാര്‍ഥികള്‍ വിജയിച്ചു (K Sudhakaran Criticized Navakerala Sadas).

കഴിഞ്ഞ തവണ പന്ത്രണ്ടിടത്ത് വിജയിച്ച എല്‍ഡിഎഫിന് ഇത്തവണ പത്തു വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാനായത്. 11 സീറ്റുണ്ടായിരുന്ന യുഡിഎഫ് 17 സീറ്റ് നേടി ഉജ്ജ്വല പ്രകടനം കാഴ്‌ച വച്ചു. പിണറായി സര്‍ക്കാരിനെ ജനം എത്രത്തോളം വെറുക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ തരംഗമെന്നും കെ സുധാകരന്‍ പറഞ്ഞു.

സര്‍വത്ര മേഖലയിലും ദുരിതം അനുഭവിക്കുന്ന ജനം പിണറായി സര്‍ക്കാരിനെ പുറം കാലുകൊണ്ട് തൊഴിക്കുന്ന ജനാധിപത്യത്തിലെ മനോഹര കാഴ്‌ചയാണ് കഴിഞ്ഞ ഓരോ ഉപതെരഞ്ഞെടുപ്പിലും കണ്ടത്. തൃക്കാക്കരയില്‍ ഇരട്ടിയും പുതുപ്പള്ളിയില്‍ നാലിരട്ടിയും വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥികളായ ഉമ തോമസും ചാണ്ടി ഉമ്മനും ജയിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വിവിധ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനും യുഡിഎഫിനും തിളക്കമാര്‍ന്ന വിജയമുണ്ടായി.

പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് കോട്ടകളായിരുന്ന സ്ഥലങ്ങളിലാണ് യുഡിഎഫ് വെന്നിക്കൊടി പാറിച്ചത്. എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയത്തെ കാമ്പസുകളും കയ്യൊഴിഞ്ഞു. മുപ്പതും നാല്‍പ്പതും വര്‍ഷം കൈയടക്കിവച്ചിരുന്ന സര്‍വകലാശാലകളില്‍ ചെങ്കൊടി വീണുടഞ്ഞ് കെഎസ്‌യുവിന്‍റെ നീലക്കൊടി പാറുകയാണ്. ഓരോ തെരഞ്ഞെടുപ്പ് കഴിയും തോറും ബിജെപിയുടെ പ്രസക്തി തന്നെ ഇല്ലാതാവുകയാണ്.

സിപിഎമ്മുമായി ഒത്തുചേര്‍ന്നാണ് അവര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നത് തന്നെ (CPM). ശബരിമല മണ്ഡല സീസണില്‍ അയപ്പ ഭക്തര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായി. ഗവര്‍ണറുമായുള്ള യുദ്ധം ക്രമസമാധാന തകര്‍ച്ചയിലേക്ക് നാടിനെ എത്തിച്ചു. ജനവിധി തുടര്‍ച്ചയായി എതിരാകുന്ന സാഹചര്യത്തില്‍ പിണറായി ഭരണകൂടത്തിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്‌ടമായി (Sabarimala Issues). യുഡിഎഫിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച എല്ലാ ജനാധിപത്യ മതേതര വിശ്വാസികള്‍ക്കും എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നതായും കെ സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു (K Sudhakaran About Sabarimala Issues).

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗമെന്ന് വിഡി സതീശന്‍ : തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. 33 സീറ്റില്‍ 17 സീറ്റാണ് യുഡിഎഫ് നേടിയത്. 11 സീറ്റാണ് 17 സീറ്റായി വര്‍ധിപ്പിച്ചത്. 5 സീറ്റ് എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള എല്ലാ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് മേല്‍ക്കോയ്‌മ നേടിയിട്ടുണ്ട് (VD Satheesan).

2020 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ മെച്ചപ്പെട്ട വിജയം എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ഉണ്ടായിട്ടുണ്ട്. 33 സ്ഥലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈയും തരംഗവും യുഡിഎഫിനുണ്ടായിട്ടുണ്ട്. 33ല്‍ 17 സീറ്റ് പിടിച്ചപ്പോള്‍ ഒരു സീറ്റ് ഒരു വോട്ടിനും മറ്റൊരു സീറ്റ് നാല് വോട്ടിനും മറ്റൊരു സീറ്റ് 30 വോട്ടിനുമാണ് നഷ്‌ടമായത്. അത്രയും വലിയ വിജയമാണ് ലഭിച്ചത്. എല്ലാ വോട്ടര്‍മാരോടും നന്ദി പറയുന്നതായും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു (VD Satheesan About By Election Polls In Kerala).

Also read: തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് വന്‍ മുന്നേറ്റം, നാലിടത്ത് എന്‍ഡിഎ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.