ETV Bharat / state

പരിസ്ഥിതിലോല മേഖല ഉത്തരവ് ; വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ

author img

By

Published : Jun 8, 2022, 6:30 PM IST

Updated : Jun 8, 2022, 9:34 PM IST

മന്ത്രി എ.കെ ശശീന്ദ്രന്‍റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനം

ബഫർ സോണ്‍ വിധി  പരിസ്ഥിതിലോല മേഖല ഉത്തരവ്  buffer zone order  supreme court buffer zone order  minister ak saseendran buffer zone  എകെ ശശീന്ദ്രന്‍റെ നേതൃത്വത്തിൽ ഉന്നതതല യോഗം
പരിസ്ഥിതിലോല മേഖല ഉത്തരവ്

തിരുവനന്തപുരം : സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിലനിർത്തണമെന്ന വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ വനംമന്ത്രി എ.കെ ശശീന്ദ്രന്‍റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനം. ജൂലൈ മാസത്തിൽ അവധി കഴിഞ്ഞ് സുപ്രീംകോടതി തുറക്കുമ്പോൾ ഹർജി സമർപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതി നിർദേശ പ്രകാരം ജനവാസ മേഖലകളെ എങ്ങനെ ഒഴിവാക്കാം എന്നതാണ് ഇന്നത്തെ യോഗം വിലയിരുത്തിയത്.

എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട്

നിലവിലെ ദൂരപരിധി കുറയ്ക്കാനുള്ള ശ്രമമാണ് സർക്കാരും വനംവകുപ്പും നടത്തി വരുന്നത്. വിധി മലയോര കർഷകരെ രൂക്ഷമായി ബാധിക്കും. ഇത് ഒഴിവാക്കാൻ നിലവിലെ വിധിയിൽ അതിനുള്ള വാതിലുകൾ തുറന്നിട്ടുണ്ട്.

ജനങ്ങളെ ബാധിക്കുന്നതാണെങ്കിൽ എംപവർ കമ്മിറ്റിയെ അറിയിക്കാം. തുടർന്ന് കമ്മിറ്റിക്ക് ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാം. കേന്ദ്രത്തിന് സുപ്രീംകോടതിയെയും സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.

കർഷകരുടെ പൊതുവികാരത്തിനൊപ്പമാണ് സർക്കാർ. സുപ്രീംകോടതി വിധി സർക്കാരിന്‍റെ ജാഗ്രതക്കുറവ് മൂലമാണെന്ന പരാതി വസ്‌തുതയുമായി ചേർന്ന് നിൽക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം നിലവിലെ സുപ്രീംകോടതി ഉത്തരവിന് സമാനമായ തീരുമാനം 2019 ൽ ഒന്നാം പിണറായി സർക്കാർ കൈക്കൊണ്ടിരുന്നു.

2019 ഒക്‌ടോബർ 23 ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്‌ഥിതി ലോല പ്രദേശമായി സർക്കാർ പ്രഖ്യാപിച്ചത്. ഈ തീരുമാനം മറച്ചുവച്ചാണ് സുപ്രീംകോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകുന്നതെന്ന വിമർശനത്തെ വനം മന്ത്രി തള്ളി.

2020 ൽ ഈ ഉത്തരവിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെ സർക്കാർ നയപരമായ തീരുമാനങ്ങൾ എടുത്തിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Last Updated : Jun 8, 2022, 9:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.