ETV Bharat / state

Bribe For Appointment Of Medical Officer : നിയമന കോഴക്കേസ് : അഖിൽ സജീവിനെയും ലെനിനെയും പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകാന്‍ പൊലീസ് - Bribe For Appointment Of Medical Officer

Allegations of Haridasan : ഹരിദാസനിൽ നിന്ന് അഖിൽ സജീവ് 25,000 രൂപയും ലെനിൻ 50,000 രൂപയും കൈപ്പറ്റിയതായി അന്വേഷണസംഘം

Bribe For Appointment Of Medical Officer, നിയമന കോഴക്കേസ്,അഖിൽ സജീവിനെയും ലെനിനെയും പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകാന്‍ പൊലീസ്
Bribe For Appointment Of Medical Officer
author img

By ETV Bharat Kerala Team

Published : Oct 2, 2023, 9:20 PM IST

തിരുവനന്തപുരം : ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ ഇടനിലക്കാരൻ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്ത് പൊലീസ് നാളെ കോടതിയിൽ റിപ്പോർട്ട് നൽകും (Bribe For Appointment Of Medical Officer). ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്നും വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതി ചേർത്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. ആരോ​ഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്‍റെ പരാതിയിലാണ് നടപടി (Veena George's Personal Staff Akhil Mathew).

ഹരിദാസനിൽ നിന്ന് അഖിൽ സജീവ് 25,000 രൂപയും ലെനിൻ 50,000 രൂപയും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. അഖിൽ സജീവും ലെനിനും നിലവിൽ ഒളിവിലാണ്. ഇരുവരും തമിഴ്‌നാട്ടിലേക്ക് കടന്നു എന്നാണ് സൂചന. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട് (Akhil Sajeev Absconded).

Allegations Against Health Minister's Personal staff : അഖില്‍ സജീവ് സ്ഥിരം തട്ടിപ്പുകാരൻ, പാര്‍ട്ടി പരാതിയിലും കുടുങ്ങിയില്ല

ആയുഷ്‌മാന്‍ കേരള പദ്ധതിയില്‍ (Ayushman Kerala Project) ഡോക്‌ടറായി മരുമകള്‍ക്ക് നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ മുന്‍ സിഐടിയു ജില്ല ഓഫിസ് സെക്രട്ടറിയായ അഖില്‍ സജീവും (Akhil Sajeev) മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും ചേര്‍ന്ന് പല തവണയായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് മലപ്പുറം സ്വദേശി ഹരിദാസന്‍ കുമ്മാളി ഉന്നയിച്ച ആരോപണം. മകന്‍റെ ഭാര്യയ്‌ക്ക് മെഡിക്കല്‍ ഓഫിസര്‍ നിയമനം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌താണ് പണം വാങ്ങിയതെന്നും ഇയാള്‍ ആരോപിച്ചിരുന്നു. അഖിൽ മാത്യു തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസ് പരിസരത്ത് നിന്ന് നേരിട്ട് ഒരുലക്ഷം രൂപയും പത്തനംതിട്ടയിലെ സിപിഎം പ്രവർത്തകൻ അഖിൽ സജീവ് 25000 രൂപ ഗൂഗിൾ പേ വഴിയും 50000 രൂപ നേരിട്ടും വാങ്ങിയെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ അഖില്‍ മാത്യുവിന്‍റെ പേരില്‍ ആള്‍മാറാട്ടമാണ് നടന്നതെന്ന കണ്ടെത്തലിലാണ് പൊലീസ്.

MV Govindan On Bribe Controversy : ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണം : അന്വേഷണം നടക്കട്ടെ, ആരെയും സംരക്ഷിക്കില്ല : എംവി ഗോവിന്ദൻ

ഈ വർഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന തട്ടിപ്പ് സംബന്ധിച്ച് സെപ്‌റ്റംബര്‍ 10ന് മന്ത്രി വീണ ജോര്‍ജിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ മാസം 23 ന് മാത്രമാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പരാതി ഡിജിപിക്ക് കൈമാറിയത്. അതേസമയം പരാതി അടിസ്ഥാനരഹിതമാണെന്നും പണം വാങ്ങിയിട്ടില്ലെന്നും തന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അറിയിച്ചെന്നും ആരോഗ്യ മന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു (Health Minister Veena George Ruled Out Allegations).

Health Minister Personal Staff Akhil Mathew Bribery Allegation: 'ആരോഗ്യമന്ത്രിയുടെ പിഎ കോഴവാങ്ങിയതിന് തെളിവില്ല'; പണം നല്‍കിയ ദിവസം അഖില്‍ മാത്യു സ്ഥലത്തില്ലായിരുന്നുവെന്ന് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.