ബ്രാഹ്മണ ഭവനങ്ങളില്‍ മാത്രമായുളള കാക്റ , വിവാഹത്തിന് പ്രത്യേകം തയാറാക്കുന്ന മനോഹരം, തണ്ണീർ കൊഴുക്കട്ട തുടങ്ങി വൈവിധ്യമാർന്ന ഭക്ഷണങ്ങളുടെ പാചകശാല ഇവിടെ തന്നെ തയ്യാറാക്കിയിരിക്കുകയാണ് കേരള ബ്രാഹ്മണ സഭ.
മധുരപലഹാരങ്ങൾ, വിവിധതരം മുറുക്കുകൾ, കൊണ്ടാട്ടങ്ങൾ, എന്നുവേണ്ട , കണ്ടാൽ വായിൽ കപ്പലോടുന്ന പലഹാരങ്ങൾ ചൂടോടെ മേളയിൽ എത്തുന്നവർക്ക് ആസ്വദിക്കാം. വില്‍പ്പനയിലൂടെ സ്വരൂപിക്കുന്ന ഫണ്ട് നിര്‍ധന രോഗികളുടെ ചികിത്സയ്ക്കായി നല്‍കാനാണ് ബ്രാഹ്മണ സഭയുടെ തീരുമാനം. കഴിഞ്ഞദിവസം ആരംഭിച്ച ഭക്ഷ്യമേള തിങ്കളാഴ്ച അവസാനിക്കും.