ETV Bharat / state

"പുതിയ കേരളം മോദിക്കൊപ്പം" അമിത് ഷാ വന്നു: ഒരു മുഴം മുന്നേ ബിജെപി - ബിജെപിയുടെ ശക്തി കേരളത്തിൽ

പുതിയ കേരളം മോദിക്കൊപ്പം എന്ന എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണ വാചകം വിജയ യാത്രയുടെ സമാപന വേദിയില്‍ പ്രഖ്യാപിച്ചു

Vijaya Yathra in Thiruvananthapuram  വിജയ യാത്ര തിരുവനന്തപുരത്ത്  ബിജെപിയുടെ ശക്തി കേരളത്തിൽ  Amith Shah news
" പുതിയ കേരളം മോദിക്കൊപ്പം " അമിത് ഷാ വന്നു: ഒരു മുഴം മുന്നേ ബിജെപി
author img

By

Published : Mar 7, 2021, 8:23 PM IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. മെട്രോമാൻ ഇ ശ്രീധരൻ അടക്കമുള്ളവർ പങ്കെടുത്ത വേദിയില്‍ വെച്ച് നടൻ ദേവൻ ബിജെപിയില്‍ ചേർന്നു. ദേഹബലവും ആത്മബലവും ഉണ്ടെന്നും ബിജെപി ഏത് ചുമതല തന്നാലും ഏറ്റെടുക്കുമെന്നും ഇ ശ്രീധരൻ വിജയയാത്രയുടെ സമാപന വേദിയില്‍ വ്യക്തമാക്കി. 67 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് വരാൻ സാധിച്ചതില്‍ അത്ഭുതം തോന്നുന്നു. കേരളത്തിന് വേണ്ടി ചെയ്യാൻ സാധിക്കുന്നത് ധൈര്യത്തോടെയും പ്രാപ്‌തിയോടെയും ചെയ്യുമെന്നും ശ്രീധരൻ പറഞ്ഞു. അതോടൊപ്പം ആദിവാസി നേതാവ് സികെ ജാനുവും വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. നേരത്തെ ബിജെപിയുടെ അവഗണനയില്‍ പ്രതിഷേധിച്ച് എൻഡിഎ വിട്ട സികെ ജാനു വീണ്ടും ബിജെപി വേദിയിലെത്തിയത് തെരഞ്ഞെടുപ്പില്‍ ബിജെപിക്കും എൻഡിഎയ്ക്കും ആദിവാസി മേഖലകളില്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. കോൺഗ്രസ് നേതാവ് പന്തളം സുധാകരന്‍റെ സഹോദരൻ പ്രതാപനും ബിജെപിയില്‍ ചേർന്നു. കെപിസിസി മുൻ സെക്രട്ടറിയാണ് പ്രതാപൻ. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പട്ടികയില്‍ കോൺഗ്രസ് പരിഗണിച്ചിരുന്ന നേതാവ് കൂടിയാണ് പ്രതാപൻ.

"പുതിയ കേരളം മോദിക്കൊപ്പം" എന്ന എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണ വാചകവും വിജയ യാത്രയുടെ സമാപന വേദിയില്‍ പ്രഖ്യാപിച്ചു. സ്വർണക്കടത്ത്, ഡോളർ കടത്ത് അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ച് നടത്തിയ പ്രസംഗത്തില്‍ കേരളം അഴിമതിയുടെ ഭൂമിയായി അറിയപ്പെടുന്നുവെന്ന് അടക്കമുള്ള രൂക്ഷമായ വിമർശനമാണ് അമിത് ഷാ നടത്തിയത്. ശബരിമലയില്‍ ഭക്തരുടെ താല്‍പര്യം സംരക്ഷിക്കുമെന്നും അമിത് ഷാ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ, തന്ത്രങ്ങൾ എന്നിവ ചർച്ച ചെയ്യാൻ ഞായറാഴ്ച ചേരുന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കുന്നുണ്ട്.

അതേസമയം എല്‍ഡിഎഫിലും യുഡിഎഫിലും സ്ഥാനാർഥി നിർണയം സംബന്ധിച്ച തർക്കങ്ങൾ തുടരുകയാണ്. പാലക്കാട് ജില്ലയിലെ തരൂർ മണ്ഡലത്തില്‍ സിപിഎം നേതാവും മന്ത്രിയുമായ എകെ ബാലന്‍റെ ഭാര്യ പികെ ജമീലക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് സിപിഎമ്മില്‍ ആശയക്കുഴപ്പം രൂക്ഷമാണ്. പ്രാദേശിക തലത്തില്‍ സിപിഎമ്മില്‍ വലിയ പ്രതിഷേധമാണ് പികെ ജമീലയ്ക്ക് എതിരെ ഉണ്ടായത്. അതോടൊപ്പം പൊന്നാനി, അരുവിക്കര, ആലുവ അടക്കമുള്ള മണ്ഡലങ്ങളില്‍ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ച സ്ഥാനാർഥികൾക്ക് എതിരെയും പ്രാദേശിക വികാരമുണ്ട്. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് നല്‍കുന്നതിനെതിരെ കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റിയില്‍ ശക്തമായ പ്രതിഷേധമുണ്ടായി. കണ്ണൂരില്‍ മുൻ എംഎല്‍എയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജന് സീറ്റ് നിഷേധിച്ചതിന് എതിരെ രൂപപ്പെട്ട പരസ്യ പ്രതികരണങ്ങളില്‍ പാർട്ടി അച്ചടക്ക നടപടിയിലേക്ക് നീങ്ങി. പരസ്യപ്രതിഷേധം നടത്തിയ ധീരജ് കുമാറിനെ പാർട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. അതിനിടെ പി ജയരാജന്‍റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് ജയരാജൻ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. പിജെ ആർമി എന്ന പേരിലുള്ള ഫേസ്‌ബുക്ക് അക്കൗണ്ടില്‍ പി ജയരാജന്‍റെ കവർ ചിത്രം മാറ്റി പകരം പിണറായി വിജയന്‍റെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.

കോൺഗ്രസില്‍ സ്ഥാനാർഥി നിർണയത്തിനായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡല്‍ഹിയിലെത്തി. ഇത്തവണ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കെപിസിസി ജനറല്‍ സെക്രട്ടറി വിജയൻ തോമസ് കോൺഗ്രസില്‍ നിന്ന് രാജിവെച്ചു. ഭാവി പരിപാടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും വിജയൻ തോമസ് അറിയിച്ചിട്ടുണ്ട്. യുഡിഎഫില്‍ മുസ്ലിം ലീഗ് ആവശ്യപ്പെട്ട അധിക മൂന്ന് സീറ്റ്, കേരള കോൺഗ്രസിന് ഒൻപത് സീറ്റ് എന്നിവയില്‍ സമവായമുണ്ടായിട്ടില്ല. മുസ്ലിം ലീഗില്‍ അഴിമതി ആരോപണ വിധേയനായ വികെ ഇബ്രാഹിംകുഞ്ഞിന് സീറ്റ് നല്‍കരുതെന്ന് കളമശേരി മണ്ഡലം കമ്മിറ്റി, ലീഗ് ജില്ലാ കമ്മിറ്റി എന്നിവർ ആവശ്യപ്പെട്ടതായാണ് സൂചന. ഇബ്രാഹിംകുഞ്ഞിന് പകരം ആലോചിച്ച അദ്ദേഹത്തിന്‍റെ മകൻ അബ്‌ദുൾ ഗഫൂറിനെയും സ്ഥാനാർഥിയായി പരിഗണിക്കേണ്ടെന്നാണ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നിലപാട്. അഴീക്കോട് എംഎല്‍എ കെഎം ഷാജി, പെരിന്തല്‍മണ്ണ എംഎല്‍എ മഞ്ഞളാംകുഴി അലി എന്നിവർക്ക് എതിരെയും ലീഗില്‍ പ്രാദേശിക വികാരമുണ്ട്.

എല്‍ഡിഎഫില്‍ സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച വീണ്ടും ആരംഭിക്കും. ചങ്ങനാശേരി സീറ്റിനെ ചൊല്ലിയാണ് ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മില്‍ തർക്കം നിലനില്‍ക്കുന്നത്. അതോടൊപ്പം എല്‍ജെഡി, ജനതാദൾ എസ് എന്നിവർക്ക് മൂന്ന് വീതം സീറ്റുകൾ നല്‍കാനാണ് ആലോചന. എല്‍ജെഡിയും ജനതാദൾ എസും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.