തിരുവനന്തുപുരം: ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് കുമ്മനത്തിനെതിരെ കേസെടുത്തത്. വീടുകളിലും കവലകളിലും പ്രവർത്തകർ കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കും.
സ്വർണക്കടത്തിൽ നാണംകെട്ട സർക്കാർ കുമ്മനത്തിനെതിരെ കേസെടുത്ത് ബി.ജെ.പി വേട്ട നടപ്പിലാക്കുകയാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പറഞ്ഞു.