ETV Bharat / state

രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരാതി നൽകുമെന്ന് പ്രഹ്‌ളാദ് ജോഷി

author img

By

Published : Apr 3, 2021, 12:52 PM IST

Updated : Apr 3, 2021, 2:22 PM IST

വോട്ടർ പട്ടികയിലെ വിവരങ്ങൾ വിദേശ ഏജൻസികൾക്ക് കൈമാറിയത് രാജ്യ താൽപര്യത്തിന് എതിരാണെന്നും വിവരങ്ങൾ പുറത്തുവിട്ട ചെന്നിത്തലയ്‌ക്കെതിരെ പരാതി നൽകുമെന്നും പ്രഹ്‌ളാദ് ജോഷി പറഞ്ഞു

bjp to file complaint against Ramesh Chennithala  prahlad joshi  രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരാതി  തിരുവനന്തപുരം  വോട്ടർ പട്ടികയിലെ വിവരങ്ങൾ  voters list
രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരാതി നൽകുമെന്ന് പ്രഹ്‌ളാദ് ജോഷി

തിരുവനന്തപുരം: വോട്ടർ പട്ടികയിലെ വിവരങ്ങൾ വിദേശ വെബ്സൈറ്റ് വഴി പുറത്തുവിട്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നടപടി നിയമവിരുദ്ധമെന്ന് ബിജെപി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി പരാതി നൽകും. വോട്ടർ പട്ടികയിലെ വിവരങ്ങൾ വിദേശ ഏജൻസികൾക്ക് കൈമാറിയത് രാജ്യ താൽപര്യത്തിന് എതിരാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ ശക്തമായ നടപടിയെടുക്കണമെന്ന് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി ആവശ്യപ്പെട്ടു. പോസ്റ്റൽ വോട്ട് അടക്കം ക്രമക്കേടുകൾ നടക്കുകയാണ്.

സിപിഎമ്മിനെ ഒഴികെ മറ്റു രാഷ്ട്രീയ പാർട്ടികളെയൊന്നും പോസ്റ്റൽ വോട്ട് സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ സുതാര്യമായ നടപടി സ്വീകരിക്കണമെന്നും പ്രഹ്‌ളാദ് ജോഷി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുന്നില്ല. അനാവശ്യ വിവാദങ്ങളെക്കുറിച്ച് സംസാരിക്കാതെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Last Updated : Apr 3, 2021, 2:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.