ETV Bharat / state

'പോപ്പുലര്‍ ഫ്രണ്ട് നാടിന് ഭീഷണി'; മത ഭീകരവാദത്തെ സിപിഎം വെള്ള പൂശുകയാണെന്ന് കെ.സുരേന്ദ്രന്‍ - പോപ്പുലര്‍ ഫ്രണ്ട്

ന്യൂനപക്ഷ വർഗീയതക്ക് വഴിയൊരുക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയെന്ന മന്ത്രി എം.വി ഗോവിന്ദന്‍റെ പ്രസ്‌താവനയ്ക്ക് പിന്നാലെയാണ് സുരേന്ദ്രന്‍റെ പ്രതികരണം

popular front news update  k surendran latest news  സിപിഎമ്മിനെതിരെ കെ.സുരേന്ദ്രന്‍  പോപ്പുലര്‍ ഫ്രണ്ട്  എംവി ഗോവിന്ദന്‍റെ പ്രസ്‌താവന
കെ.സുരേന്ദ്രന്‍
author img

By

Published : Apr 18, 2022, 1:18 PM IST

തിരുവനന്തപുരം: മതഭീകരവാദത്തെ സിപിഎം പച്ചയായി വെള്ള പൂശുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭൂരിപക്ഷ വര്‍ഗീയത ഏറ്റവും അപകടകരമെന്നും അതാണ് ന്യൂനപക്ഷ വര്‍ഗീയതയുണ്ടാക്കുന്നതെന്നുമുള്ള മന്ത്രി എം വി ഗോവിന്ദന്‍റെ പ്രസ്‌താവന ഇത് വ്യക്താക്കുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'വര്‍ഗീയ ശക്തികളോടുള്ള സിപിഎമ്മിന്‍റെ കൂട്ടുകെട്ടാണ് വ്യക്തമാകുന്നത്. പോപ്പുലര്‍ ഫ്രണ്ട് നാടിന് ഭീഷണിയായ സംഘടനയാണ്'. മന്ത്രിയുടെ പ്രസ്‌താവന വ്യക്തിപരമാണോ എന്ന് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

'എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തുന്നില്ല. പൊലീസിന്‍റെ കൈയില്‍ വിലങ്ങ് വച്ചിരിക്കുകയാണ്. രാഷ്‌ട്രീയ ഇടപെടലില്‍ പൊലീസ് നിഷ്‌ക്രീയമായതായും സുരേന്ദ്രന്‍ ആരോപിച്ചു. മത ഭീകരവാദത്തിന് എതിരെ ബിജെപി ശക്തമായ പ്രതിഷേധങ്ങള്‍ സംഘിപ്പിക്കും'.

ഈ മാസം 29ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തില്‍ എത്തുന്നുണ്ട്. കേരളത്തിലെ സംഭവങ്ങള്‍ അമിത്ഷായെ അറിയിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ALSO READ ന്യൂനപക്ഷ വർഗീയതക്ക് വഴിയൊരുക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയെന്ന് എം.വി ഗോവിന്ദന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.