ETV Bharat / state

പുതിയ ക്രൈസ്തവ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് വഴിയൊരുക്കി ബിജെപി, ബിഷപ്പിന്‍റെ പ്രസ്താവനയില്‍ ആകാംക്ഷയിലായി എല്‍ഡിഎഫും യുഡിഎഫും - ക്രിസ്ത്യൻ സഭകളുമായി ബിജെപി

മദ്ധ്യകേരളവും മലബാറും ലക്ഷ്യമിട്ടൊരു ക്രിസ്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലേക്ക് ബിജെപി നീക്കം ശക്തമാക്കുമ്പോൾ ബിഷപ്പിന്‍റെ പ്രസ്താവനയില്‍ ആശങ്കയിലാണ് എല്‍ഡിഎഫും യുഡിഎഫും.

bjp-sponsored-christian-political-party-in-kerala
പുതിയ ക്രൈസ്തവ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് വഴിയൊരുക്കി ബിജെപി
author img

By

Published : Mar 20, 2023, 8:47 PM IST

തിരുവനന്തപുരം: 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ ബിജെപിക്ക് വീണു കിട്ടിയ ആയുധമായിരുന്നു ശബരിമല യുവതി പ്രവേശന വിഷയമെങ്കില്‍ 2024ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി അവര്‍ക്ക് വീണു കിട്ടുന്ന മറ്റൊരായുധമാകുകയാണ് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിയുടെ പ്രസ്താവന. റബ്ബറിന് 300 രൂപ താങ്ങു വില പ്രഖ്യാപിച്ചാല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കേരളത്തില്‍ നിന്ന് ഒരു എംപിയില്ലാത്തതിന്റെ വിഷമം മാറ്റിത്തരുമെന്നായിരുന്നു പ്രസ്താവന. പ്രസ്താവന സംബന്ധിച്ച് പല വിധ തര്‍ക്കങ്ങളും വാദ പ്രതിവാദങ്ങളും നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ പ്രമുഖ വോട്ട് ബാങ്കായ കത്തോലിക്ക സഭയുടെ പ്രമുഖ മേലധ്യക്ഷനില്‍ നിന്നുണ്ടായ ബിജെപി അനുകൂല പ്രസ്താവന ഒരു വിഭാഗം ക്രിസ്ത്യന്‍ പുരോഹിതര്‍ ബിജെപിയുമായി അണിയറയില്‍ ചര്‍ച്ച നടക്കുന്നു എന്നതു സംബന്ധിച്ചതിനുള്ള തെളിവായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിലെ ക്രിസ്തീയ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് ഗൗരവ തരമാണെങ്കിലും ജനങ്ങളുടെ ജീവിതോപാധി മെച്ചപ്പെടുത്തുക എന്നതും പ്രധാനമാണെന്ന് അടിവരയിട്ടതിലൂടെ ബിഷപ്പ് തന്റെ വാദത്തില്‍ ഉറച്ചു തന്നെയെന്ന് വ്യക്തമാക്കുകയാണ്. സംസ്ഥാനത്ത് ബിജെപിയുമായി അകലം പാലിക്കുന്ന വിഭാഗങ്ങളെ പ്രത്യേകിച്ചും ന്യൂനപക്ഷ സമുദായങ്ങളെ ഏതു വിധേനയും തങ്ങളുമായി അടുപ്പിക്കുക എന്ന പദ്ധതിയുമായി ബിജെപി കുറേ നാളുകളായി അണിയറ നീക്കം നടത്തുകയാണ്. കേരളത്തില്‍ ബിജെപിക്ക് നിലവിലെ സാഹചര്യത്തില്‍ നേട്ടമുണ്ടാക്കുക ബുദ്ധിമുട്ടാണെന്നും പരമ്പരാഗത വോട്ടു ബാങ്കായ ന്യൂനപക്ഷങ്ങളില്‍ ആദ്യം വിശ്വാസം ഊട്ടിയുറപ്പിക്കുകയാണ് വേണ്ടതെന്നും ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചുറപ്പിച്ചാണ് നീങ്ങുന്നത്.

ബിജെപി ഒരുങ്ങിത്തന്നെ: കേരളത്തില്‍ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും വിജയക്കൊടി പാറിക്കാൻ പിസി ജോര്‍ജിനെ ഒപ്പം കൂട്ടി ബിജെപി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊക്കെ ഒറ്റപ്പെട്ട നീക്കമായി പരാജയപ്പെടുകയാണുണ്ടായത്. പക്ഷേ അതില്‍ നിന്നു പിന്‍മാറാതെ പിസി ജോര്‍ജിനെ പാലമാക്കി ചില ക്രിസ്ത്യന്‍ മത മേലധ്യക്ഷന്‍മാരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരസ്യമായി പിന്തുണയ്ക്കാനുള്ള ബുദ്ധിമുട്ട് പലരും ബിജെപി നേതൃത്വത്തെ അറിയിച്ചു. അതേ സമയം ഒരു ക്രിസ്തീയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും അത് ബിജെപിയുമായി സഹകരിക്കുകയോ ബിജെപി മുന്നണിയുടെ ഭാഗമാകുകയോ ചെയ്താല്‍ അതിനെ പിന്തുണയ്്ക്കുക ബുദ്ധിമുട്ടാകില്ലെന്ന് അവര്‍ അറിയിച്ചിരുന്നു.

ക്രൈസ്തവ രാഷ്ട്രീയ പാര്‍ട്ടി: മദ്ധ്യകേരളവും മലബാറും ലക്ഷ്യമിട്ടൊരു ക്രിസ്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലേക്ക് ബിജെപി നീക്കം ശക്തമാക്കിയത് ഈ സാഹചര്യത്തിലാണ്. യുഡിഎഫ് കേരള കോണ്‍ഗ്രസുകളില്‍ എംഎല്‍എ മാരും എംപി മാരുമൊക്കെയായിരുന്ന അര ഡസനോളം നേതാക്കളെ ബിജെപി ഇതിനായി സമീപിക്കുകയും അവര്‍ ഏറെക്കുറെ സമ്മതം മൂളുകയും ചെയ്തതായണ് വിവരം. അത് ഫല പ്രാപപ്തിയിലേക്ക് നീങ്ങുന്നതിനിടെയാണ് തലശേരി അതി രൂപത ബിഷപ്പിന്റെ പ്രസ്താവന വരുന്നതെന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

also read: ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്‌താവന ക്രൈസ്‌തവരുടെ മുഴുവന്‍ അഭിപ്രായമായി കാണുന്നില്ല; എം വി ഗോവിന്ദന്‍

മുന്‍ കേരള കോണ്‍ഗ്രസ് നേതാവും പിന്നീട് കോണ്‍ഗ്രസിലേക്ക് ചേക്കേറുകയും കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായിരിക്കുകയും ചെയ്ത ജോര്‍ജ് ജെ മാത്യുവാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നത്. പാര്‍ട്ടി രൂപീകരണം അന്തിമ ഘട്ടത്തിലേക്കു നീങ്ങുന്നു എന്നാണ് വിവരം. പാര്‍ട്ടി രൂപീകരിച്ചു കഴിഞ്ഞാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് അവര്‍ എന്‍ഡിഎ ഘടകകക്ഷിയായാലും അത്ഭുതപ്പെടാനില്ല.

also read:'ബിജെപിയെ വിശ്വസിക്കാനാകില്ല, ഗ്രഹാം സ്‌റ്റെയിന്‍സും സ്‌റ്റാന്‍ സ്വാമിയും പൊറുക്കില്ല'; തലശേരി ബിഷപ്പിന്‍റെ പ്രസ്‌താവനയില്‍ സുധാകരന്‍

ഈ കക്ഷിക്ക് ഏതാനും മതമേലധ്യക്ഷരുടെ പരസ്യ പിന്തുണ കൂടി ലഭിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് ബിജെപി കരുതുന്നു. അതിനുള്ള പല നിലകളിലുള്ള കരു നീക്കങ്ങളാണ് ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്നത്. ഇതിനെതിരെ എന്തു മറുനീക്കം കോണ്‍ഗ്രസ് നടത്തുമെന്ന് കണ്ടറിയണം. അല്ലെങ്കില്‍ അത് ഏറെ ബുദ്ധിമുട്ടിലാക്കുക കോണ്‍ഗ്രസിന്റെ ഭാവിയെയായിരിക്കും.

ഓർത്തഡോക്‌സ് സഭയും: നിലവിലെ യാക്കോബായ- ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയെ തള്ളി മുന്നോട്ടു പോകുക എന്നൊരു സമീപനം പൊതുവേ യുഡിഎഫ് കൈക്കൊണ്ടിട്ടുണ്ട്. കാരണം യാക്കോബായ സഭ യുഡിഎഫിന്‍റെ വോട്ടു ബാങ്കാണ്. ഇതിനെതിരെ ഓര്‍ത്തഡോക്‌സ് വിഭാഗവും ബിജെപിയിലേക്ക് നീങ്ങാന്‍ തയ്യാറെടുക്കുന്നതായി സൂചനകളുണ്ട്. തെക്കന്‍ കേരളത്തിലെ പ്രമുഖ ക്രിസ്ത്യന്‍ മത മേലധ്യക്ഷനും ബിജെപിയുമായി അടുക്കുന്നതു സംബന്ധിച്ച ചില സൂചനകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

രാഷ്ട്രീയ കക്ഷി രൂപീകരിച്ച ശേഷം വന്‍ തോതില്‍ ക്രിസ്ത്യന്‍ പിന്തുണ ലഭിച്ചില്ലെങ്കില്‍ പോലും ചെറിയൊരു ശതമാനം വോട്ട് ഈ വിഭാഗത്തില്‍ നിന്ന് നേടാനായാല്‍ പോലും അത് വന്‍ നേട്ടമായി ബിജെപിക്കു മാറും. ഈ നീക്കത്തെ കോണ്‍ഗ്രസും സിപിഎമ്മും എങ്ങനെ നേരിടുന്നു എന്നതു നിര്‍ണായകമാണ്. റബ്ബര്‍ മേഖലകളില്‍ ദുരിതം ഇത്രയും രൂക്ഷമായിട്ടും കര്‍ഷകരെ സംഘടിപ്പിച്ച് ജില്ലാ തലങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ച് പ്രതിപക്ഷ ധര്‍മ്മം നിറവേറ്റാന്‍ പോലുമാകാത്ത കോണ്‍ഗ്രസിനായിരിക്കും ഈ നീക്കം ഏറെ തിരിച്ചടിയാകുക എന്നത്് വ്യക്തമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.