ETV Bharat / state

കെ സുരേന്ദ്രന്‍റെ പദയാത്ര വരുന്നു; ഇടത് വലതു മുന്നണികളെ പൊളിച്ചടുക്കുമെന്ന് പ്രഖ്യാപനം - സുരേന്ദ്രനെ തഴയുമോ

Bjp Padayatra In Kerala: ബിജെപിക്ക് പുത്തൻ ആവേശം പകരാൻ കെ സുരേന്ദ്രന്‍റെ പദയാത്ര അടുത്തമാസം. സമാപന ദിവസം അമിത് ഷായെത്തുമെന്ന് സംഘാടകര്‍. എൽഡിഎഫ് - യുഡിഎഫ് മുന്നണികൾ നടത്തിയ പലസ്‌തീന്‍ ഐക്യദാർഢ്യ സമ്മേളനങ്ങൾ രാഷ്ട്രീയ വിഷയമാക്കും.

k surendran  bjp  kerala bjp  padayathra  bjp padayatra  amith sha  inauguration of bjp state committee office  pm modi in kerala  ബിജെപി പദയാത്ര  സുരേന്ദ്രനും പദയാത്രയും  ബിജെപി ജയിക്കും  ബിജെപി തരംഗമുളള മണ്ഡലങ്ങള്‍  സുരേന്ദ്രനെ തഴയുമോ  ഇടത് വലതുമുന്നണികളും ബിജെപിയും
ബിജെപി പദയാത്ര അടുത്തമാസം, കെ സുരേന്ദ്രന്‍ നയിക്കും
author img

By ETV Bharat Kerala Team

Published : Dec 7, 2023, 7:25 PM IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള പദയാത്ര അടുത്ത മാസം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും പദയാത്ര കടന്നുപോകും. ഒരു മണ്ഡലത്തിൽ ഒരു ദിവസം എന്ന നിലയിലാണ് പദയാത്ര ക്രമീകരിച്ചിരിക്കുന്നത്. രാവിലെ മണ്ഡലത്തിലെ പ്രധാന സ്ഥാപനങ്ങളും കോളജുകളും സന്ദർശിക്കും. വൈകുന്നേരം 15 കിലോമീറ്റർ നീളുന്നതാണ് പദയാത്ര. പദയാത്രയിൽ പ്രദേശിക നേതാക്കളും ജില്ലാ നേതാക്കളും അണിനിരക്കും. സംസ്ഥാന- കേന്ദ്ര നേതാക്കളാകും പദയാത്ര നയിക്കുക (Bjp Padayatra In Kerala).

പാർട്ടി എ പ്ലസ് മണ്ഡലങ്ങളായി കരുതുന്ന തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, പാലക്കാട്, തൃശൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിൽ രണ്ടു ദിവസമാണ് യാത്ര. സമാപന ദിവസം തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനത്തിന്‍റെ ഉദ്‌ഘാടനം നടത്താനാണ് തീരുമാനം.

പാർട്ടി ആസ്ഥാനത്തിന്‍റെ തറക്കല്ലിട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയായിരിക്കും ഉദ്‌ഘാടനവും നിർവഹിക്കുക. ക്രിസ്ത്യൻ സമൂഹത്തിന്‍റെ പിന്തുണ ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി സംഘടിപ്പിക്കുന്ന സ്നേഹയാത്രകളും പദയാത്രയോടൊപ്പം നടത്തും. കേരളത്തിൽ ഇടത് വലത് മുന്നണികൾ നടത്തിയ പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനങ്ങൾ ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിഷയമാകും.

പദയാത്രയോടനുമ്പന്ധിച്ച് മലയോര മേഖലകളിൽ പ്രാദേശിക സമ്പർക്കവും റാലികളും നടത്തും. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി നേടിയ തിളക്കമാർന്ന വിജയത്തിന്‍റെ സ്വാധീനം കേരളത്തിലും ഉണ്ടാകും എന്ന് തന്നെയാണ് പാർട്ടി വിലയിരുത്തുന്നത്. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണകരമാകുമെന്നും നേതാക്കൾ തിരുവനന്തപുരത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.