തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവിധ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച നടത്തി. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ, കാട്ടാക്കടയിലെ എൻ.ഡി.എ സ്ഥാനാർഥി പി.കെ കൃഷ്‌ണദാസ്, വട്ടിയൂർക്കാവിലെ എൻ.ഡി.എ സ്ഥാനാർഥി വി.വി രാജേഷ് എന്നിവരാണ് ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച നടത്തിയത്. പട്ടം ബിഷപ്പ് ഹൗസിൽ, മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് ബാവ, റവ. ഡോ.ധർമരാജ റസാലം, റവ. ഡോക്ടർ സൂസെപാക്യം എന്നിവരുമായി സ്ഥാനാർഥികൾ ചർച്ച നടത്തി. കൂടിക്കാഴ്‌ചയിൽ രാഷ്ട്രീയ വിഷയങ്ങൾ ഇല്ലെന്നും അനുഗ്രഹം വാങ്ങാൻ മാത്രമാണ് എത്തിയതെന്നും ബി.ജെ.പി സ്ഥാനാർഥി പി.കെ കൃഷ്‌ണദാസ് പറഞ്ഞു.
തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർഥികൾ ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച നടത്തി - bishop
കുമ്മനം രാജശേഖരൻ, പി.കെ കൃഷ്‌ണദാസ്, വി.വി രാജേഷ് എന്നിവരാണ് ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച നടത്തിയത്.