തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകാതിരിക്കാൻ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ബിജെപി സിപിഎമ്മിന് വോട്ട് മറിക്കാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്‍റണി.
ഇതിനുള്ള കല്പന ഉടൻ ഡൽഹിയിൽ നിന്ന് വരും. പ്രത്യുപകാരമായി ചില മണ്ഡലകളിൽ സിപിഎം തിരിച്ച് ബിജെപിക്കും വോട്ട് മറിച്ചു നൽകും. ഇതിനെതിരെ യുഡിഎഫ് പ്രവർത്തകർ ജാഗ്രത പാലിക്കണം. യുഡിഎഫിന് അനുകൂലമായ ശക്തമായ കാറ്റ് കേരളത്തിൽ ഉണ്ട്. യുഡിഎഫ് തിരിച്ചു വരും. മോദിയുടെ ശരണം വിളി കബളിപ്പിക്കാനാണെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും എകെ ആന്‍റണി പറഞ്ഞു.