ETV Bharat / state

ജൈവ വൈവിധ്യങ്ങളുടെ ഈറ്റില്ലമായ പ്ലാങ്കുടിക്കാവ്: ഔഷധ സസ്യങ്ങളുടെ വിപുലമായ ശേഖരമൊരുക്കി ജൈവകലാശാല

author img

By

Published : Aug 9, 2022, 3:02 PM IST

പുതുതലമുറയ്‌ക്ക് പ്രകൃതിയേയും പരിസ്ഥിതിയേയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്ലാങ്കുടിക്കാവിലെ ജൈവകലാശാല. നിരവധി ഔഷധ സസ്യങ്ങളാണ് ഇവിടെ പരിപാലിക്കുന്നത്.

ജൈവ വൈവിധ്യം  ജൈവകലാശാല  പ്ലാങ്കുടിക്കാവ്  വെള്ളറട  തിരുവനന്തപുരം പ്ലാങ്കുടിക്കാവ്  Biodiversity in plankudikavu  jyvakalashala in plankudikavu  plankudikavu Thiruvananthapuram  Thiruvananthapuram  plankudikavu  vellarada  വെള്ളറട ഗ്രാമ പഞ്ചായത്ത്  wiwa  പ്ലാങ്കുടിക്കാവിലെ ജൈവകലാശാല
ജൈവ വൈവിധ്യങ്ങളുടെ ഈറ്റില്ലമായ പ്ലാങ്കുടിക്കാവ്: ഔഷധ സസ്യങ്ങളുടെ വിപുലമായ ശേഖരമൊരുക്കി ജൈവകലാശാല

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശമായ വെള്ളറടയിലെ പ്ലാങ്കുടിക്കാവിൽ ജൈവകലാശാല ആരംഭിക്കുന്നതിന് പിന്നിലെ ഉദ്ദേശം പുതുതലമുറ പ്രകൃതിയെ അടുത്തറിയുക, അവരിൽ ജൈവ വൈവിധ്യത്തെ കുറിച്ച് അവബോധം സൃഷ്‌ടിക്കുക എന്നിവയാണ്. വെള്ളറട ഗ്രാമപഞ്ചായത്തിലെ തെക്കൻ കുരിശുമലയുടെയും, കാളി മലയുടേയും താഴ്‌വാരത്തിലാണ് പ്ലാങ്കുടിക്കാവെന്ന മനോഹരമായ പ്രദേശം. ജൈവ വൈവിധ്യങ്ങളുടെ ഈറ്റില്ലമാണ് ഇവിടം.

ജൈവ വൈവിധ്യങ്ങളുടെ ഈറ്റില്ലമായ പ്ലാങ്കുടിക്കാവ്

wiwa എന്ന സ്വതന്ത്ര സാംസ്‌കാരിക സംഘടനയുടെ കീഴിൽ എസ്.എൻ സുധീർ ആണ് ജൈവകലാശാല എന്ന ആശയത്തിന് രൂപം നൽകിയത്. വൈവിധ്യമാർന്ന അഞ്ഞൂറോളം ഔഷധ സസ്യങ്ങളും, മരക്കൂട്ടങ്ങളും ചേർന്ന് ജൈവസമ്പന്നമാണ് ഈ ജൈവകലാശാല. സാമൂഹിക വികസനത്തിനായി ജൈവ അവബോധമുള്ള പുതുതലമുറയെ വാർത്തെടുക്കാനുള്ള പുതിയ പരീക്ഷണമാണ് ജൈവകലാശാലയെന്ന് ഈ ആശയത്തിന് രൂപം നൽകിയ എസ്.എൻ സുധീർ പറയുന്നു.

ജൈവകലാശാലയിലൂടെ 'പ്രകൃതിയും ഭാവിയും', 'ആരോഗ്യം' തുടങ്ങി വിവിധ വിഷയങ്ങളിൽ പുതുതലമുറയ്‌ക്ക്‌ അറിവ് പകർന്ന് നൽകുന്നു. 'ആരോഗ്യം' എന്ന വിഷയത്തിന്‍റെ ഭാഗമായാണ് ജൈവകലാശാലയിൽ അഞ്ഞൂറോളം ഔഷധ സസ്യങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിരിക്കുന്നത്. നിലവിൽ മുപ്പതോളം വിദ്യാർഥികളാണ് ജൈവകലാശാലയിലെ പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കുന്നത്. ആഴ്‌ചയിലൊരിക്കലാണ് ക്ലാസ്.

നിരവധി ഔഷധ ഗുണങ്ങളുളള തുളസിയുടെ 30ൽ പരം വൈവിധ്യമായ ഇനങ്ങളാണ് ജൈവകലാശാലയിലെ ഔഷധ സസ്യത്തോട്ടത്തിലെ പ്രധാനി. കാലിലെ ആണി രോഗങ്ങളുടെ ശമനത്തിന് ഉപയോഗിക്കുന്ന കമ്പിപ്പാല, കഷായത്തിന് ഉപയോഗിക്കുന്ന കരിങ്കുറിഞ്ഞി, എണ്ണ കാച്ചാൻ ഉപയോഗിക്കുന്ന ചുമന്ന കയ്യോന്നി, അഗസ്‌ത്യാർകുടത്തിന്‍റെ താഴ്‌വരയിൽ കണ്ടുവരുന്ന മൃതസഞ്‌ജീവനി തുടങ്ങി നിരവധി ഔഷധ സസ്യങ്ങൾ ജൈവകലാശാലയുടെ ശേഖരത്തിലുണ്ട്.

പ്ലാങ്കുടിക്കാവിൽ ജൈവകലാശാല ആരംഭിച്ചിട്ട് ഒരു വർഷമേ ആയിട്ടുള്ളു. ഇവിടെ ജൈവകലാശാല കെട്ടിടത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്. ഇവിടെ എത്തുന്നവരെ ആകർഷിക്കുന്നതിനായി മനോഹരമായ പൂന്തോട്ടത്തിന്‍റെ നിർമാണവും നടക്കുന്നുണ്ട്. ഭാവിയിൽ ഔഷധ സസ്യത്തോട്ടവും വിപുലീകരിക്കും.

കൂടാതെ, പ്ലാങ്കുടിക്കാവ് ടൂറിസത്തിന്‍റെ അനന്തസാധ്യതകൾ തുറന്നിടുന്ന വശ്യമനോഹരമായ ഒരു പ്രദേശം കൂടിയാണ്. സ്വകാര്യ ഖനന ലോബികളുടെ നീക്കങ്ങൾ പ്ലാങ്കുടിക്കാവ് നെടുംപാറയിൽ ഇക്കോ ടൂറിസം പദ്ധതിയെ ചുവപ്പ് നാടയിൽ കുരുക്കിയെങ്കിലും ഇപ്പോൾ പദ്ധതിക്ക് പുതുജീവൻ കൈവന്നിരിക്കുകയാണ്. പ്ലാങ്കുടിക്കാവ് നെടുംപാറയെ ഡിസ്‌ട്രിക്‌ട് ടൂറിസം പ്രൊമോഷൻ കൗൺസിൽ ഏറ്റെടുത്തു. വൈകാതെ ഇവിടം വിനോദസഞ്ചാരികളുടെ പറുദീസയായി മാറും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.