തിരുവനന്തപുരം: ലൈംഗിക പീഡനകേസ് നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരി. പീഡനപരാതിയില്‍ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് തിരുവനന്തപുരത്തെത്തി. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ബിനോയ് പറഞ്ഞു.
കർശന ഉപാധികളോടെയാണ് ബിനോയ്‌ക്ക് മുംബൈ ദിൻഡോഷി കോടതി ജാമ്യം അനുവദിച്ചത്. ഒരു മാസക്കാലത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഡി എൻ എ പരിശോധനയ്ക്ക് തയാറാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ഉത്തരവുണ്ട്.
വിവാഹവാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ബിനോയ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. പരാതിയില്‍ മുംബൈ ഓഷിവാര പൊലീസ് കേസെടുത്തതിന് പിന്നാലെ ബിനോയ് ഒളിവില്‍ പോകുകയായിരുന്നു. കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി പൊലീസ് ആരംഭിച്ചിട്ടുണ്ട്.