തിരുവനന്തപുരം: ബിജു രമേശിൻ്റെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ബിജെപി സഹയാത്രികനായ ടി.ജി മോഹൻദാസ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ പകർപ്പ് സംസ്ഥാന പൊലീസ് മേധാവിക്കും അയച്ചിട്ടുണ്ട്.
ബാർ കോഴക്കേസിൽ കെ.എം മാണിക്കെതിരെ അന്വേഷണം നടത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് നിർദേശം നൽകിയെന്നാണ് ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ. കേസ് ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത് ചട്ടലംഘനവും ഗുരുതരമായ ക്രിമിനൽ കുറ്റവുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ബിജു രമേശിൻ്റെ വാർത്താ സമ്മേളനത്തിൻ്റെ വീഡിയോ ലിങ്ക് തെളിവായി പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.