തിരുവനന്തപുരം: ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലിം ലീഗിന്‍റെ നടപടി സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമെന്ന് ഡിവൈഎഫ്ഐ. ഈ നടപടി കേരളത്തിന് അപമാനകരമാണ്. ലീഗിന്‍റെ സ്ത്രീ വിരുദ്ധത മറനീക്കി പുറത്തുവന്നു.
അടുത്ത കാലത്തു കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധ സന്ദേശമാണ് ലീഗ് നൽകിയത്. ഒരു പാർട്ടിയുടെ ആഭ്യന്തര പ്രശ്നമായല്ല ഇതിനെ കാണേണ്ടതെന്നും, മറിച്ച് ലിംഗസമത്വവുമായി ബന്ധപ്പെട്ട രാഷ്ട്രീയമാണ് ഇതിൽ ചർച്ച ചെയ്യേണ്ടതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.
also read: "ഹരിത" പിരിച്ചുവിട്ടു; കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്‍ലിം ലീഗ് നേതൃത്വം
പരാതി പറയാൻ പോലുമുള്ള സ്വാതന്ത്ര്യം മുസ്ലിംലീഗ് കൊടുക്കുന്നില്ല എന്നത് ആധുനിക സമൂഹത്തിന് അംഗീകരിക്കാനാവില്ല. എംഎസ്‌എഫിന്‍റെ വനിത വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടത് മുസ്ലിം ലീഗിന്‍റെ ഉന്നതാധികാരസമിതിയാണ്. ഇത് ജനാധിപത്യമല്ല, അസംബന്ധമാണെന്നും റഹീം കൂട്ടിച്ചേര്‍ത്തു.