തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ അമൽ നീരദിൻ്റെ മമ്മൂട്ടി ചിത്രം 'ഭീഷ്‌മ പർവ്വം' തിയേറ്ററുകളിലെത്തി. കൊവിഡ് നിയന്ത്രണങ്ങൾ നീക്കി മുഴുവൻ സീറ്റുകളിലും പ്രദർശനം അനുവദിച്ച ശേഷമുള്ള മലയാളത്തിലെ ആദ്യ മാസ് റിലീസാണ് 'ഭീഷ്‌മ പര്‍വ്വം'. മമ്മൂട്ടി ആരാധകരെ തൃപ്‌തിപ്പെടുത്തുന്നതാണ് ചിത്രമെന്നാണ് ആദ്യ സൂചനകൾ.
Film degrading: അതേസമയം ചിത്രത്തെ ഡീഗ്രേഡ് ചെയ്‌ത് തകർക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് തുടങ്ങി. അടുത്തിടെ പുറത്തിറങ്ങിയ 'മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം', 'ബ്രോ ഡാഡി', 'നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്' തുടങ്ങിയ ചിത്രങ്ങൾ നേരിട്ടത് വ്യാപകമായ എതിർ പ്രചാരണങ്ങളാണ്. ഇത് ചിത്രങ്ങളുടെ വിജയത്തെ കാര്യമായി ബാധിക്കുകയും ചെയ്‌തു. ഇതിന് പകരം വീട്ടാനുള്ള ഒരുക്കങ്ങളുമായി സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം തയ്യാറായി കഴിഞ്ഞുവെന്നാണ് സൂചന.
![FEUOK will decide to ban fans show Film degrading ആരാധക യുദ്ധം ഫാൻസ് ഷോ വേണ്ട ഭീഷ്‌മ പര്‍വ്വത്തിനും ഡീഗ്രേഡിംഗ് ഫാന്‍സ് ഷോ നിര്‍ത്തലാക്കാന്‍ നടപടിക്രമങ്ങള്‍ Bheeshma Parvam degrading](https://etvbharatimages.akamaized.net/etvbharat/prod-images/14624584_bhl-4.jpeg)
ആരാധക യുദ്ധം: സിനിമ റിലീസാകുന്നതിന് മുമ്പു തന്നെ ഡീഗ്രേഡിങ് തുടങ്ങുന്ന തരത്തിലാണ് സൂപ്പർ താരങ്ങളുടെ ആരാധകർ തമ്മിലുള്ള യുദ്ധം. മതവും രാഷ്ട്രീയവും എടുത്തുകാട്ടിയുള്ള സമൂഹമാധ്യമ പ്രചാരണവും പറഞ്ഞു നടക്കലും പലപ്പോഴും അതിരുകൾ ലംഘിക്കുന്നതാണ്. ദുരുദ്ദേശത്തോടെയുള്ള സിനിമാനിരൂപണങ്ങളും ആദ്യദിവസം മുതൽ പ്രത്യക്ഷപ്പെടും. ഫാൻസുകാർ തമ്മിലുള്ള ഈ യുദ്ധത്തിൽ വലിയ നഷ്‌ടം സംഭവിക്കുന്നത് തിയേറ്ററുകൾക്കും നിർമാതാക്കൾക്കുമാണ്.
![FEUOK will decide to ban fans show Film degrading ആരാധക യുദ്ധം ഫാൻസ് ഷോ വേണ്ട ഭീഷ്‌മ പര്‍വ്വത്തിനും ഡീഗ്രേഡിംഗ് ഫാന്‍സ് ഷോ നിര്‍ത്തലാക്കാന്‍ നടപടിക്രമങ്ങള്‍ Bheeshma Parvam degrading](https://etvbharatimages.akamaized.net/etvbharat/prod-images/14624584_bhl-5.jpeg)
മികച്ച ചിത്രങ്ങൾക്കു പോലും ഡീഗ്രേഡിങില്‍ പെട്ട് അകാലത്തിൽ തിയേറ്റർ വിടേണ്ടി വന്നിട്ടുണ്ട്. റിവ്യൂവും എതിർപ്രചാരണങ്ങളും വിശ്വസിച്ച് ശരാശരി പ്രേക്ഷകൻ പടം കണ്ട് പണം കളയേണ്ട എന്ന തീരുമാനത്തിലെത്തുന്നതോടെയാണ് ചിത്രം പരാജയത്തിൽ എത്തുക. ആത്യന്തികമായി സിനിമ വ്യവസായത്തെയാണ് ഇത് ബാധിക്കുന്നതെന്ന വസ്‌തുത കണക്കിലെടുക്കാതെയാണ് ആരാധകരുടെ ഈ അപക്വവും സങ്കുചിതവുമായ കണക്കുതീർക്കൽ.
![FEUOK will decide to ban fans show Film degrading ആരാധക യുദ്ധം ഫാൻസ് ഷോ വേണ്ട ഭീഷ്‌മ പര്‍വ്വത്തിനും ഡീഗ്രേഡിംഗ് ഫാന്‍സ് ഷോ നിര്‍ത്തലാക്കാന്‍ നടപടിക്രമങ്ങള്‍ Bheeshma Parvam degrading](https://etvbharatimages.akamaized.net/etvbharat/prod-images/14624584_bhl-1.jpeg)
ഫാൻസ് ഷോ വേണ്ട: വലിയ പ്രതീക്ഷയോടെ എത്തിയ സൂപ്പർതാര ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യം ഉണ്ടായതോടെ ഫാൻസ് ഷോ നിർത്തലാക്കാനുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങുകയാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫീയോക്.
![FEUOK will decide to ban fans show Film degrading ആരാധക യുദ്ധം ഫാൻസ് ഷോ വേണ്ട ഭീഷ്‌മ പര്‍വ്വത്തിനും ഡീഗ്രേഡിംഗ് ഫാന്‍സ് ഷോ നിര്‍ത്തലാക്കാന്‍ നടപടിക്രമങ്ങള്‍ Bheeshma Parvam degrading](https://etvbharatimages.akamaized.net/etvbharat/prod-images/14624584_bhl-2.jpeg)
മോഹൻലാൽ ചിത്രങ്ങളുടെ പ്രധാന വരുമാനവും പരസ്യവും ഇനിഷ്യൽ കളക്ഷനുമാണ്. ആദ്യദിനങ്ങളിലെ വരുമാനത്തിൽ നിർമാതാക്കളും തിയേറ്ററുകാരും വലിയ പ്രതീക്ഷ അർപ്പിക്കാറുമുണ്ട്. മോഹൻലാലോളമില്ലെങ്കിലും മമ്മൂട്ടി സിനിമകളുടെയും അഭിപ്രായം നിർണയിക്കുന്ന ആദ്യ ദിവസങ്ങൾ നിർണായകമാണ്. ഇവിടെയാണ് ഇരു വിഭാഗങ്ങളും പരസ്‌പരം നടത്തുന്ന ഡീഗ്രേഡിങ് കനത്ത ആഘാതമേൽപ്പിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ആദ്യദിന കച്ചവടം നിയന്ത്രിക്കുന്ന ഫാൻസ് ഷോ വ്യവസായത്തിനു തന്നെ അപകടകരമാകുന്നുവെന്ന വിലയിരുത്തലിലാണ് തിയേറ്ററുടമകൾ എത്തിയിരിക്കുന്നത്. പരസ്‌പരം മത്സരിക്കുന്ന ആരാധകർ തിയേറ്ററിന് പുറത്തിറങ്ങി മോശം പ്രചാരണം നടത്തുന്നതോടെ ചിത്രത്തിന് ലഭിക്കേണ്ട സാമാന്യ പ്രേക്ഷകരെ നഷ്‌ടമാകുന്നു.
![FEUOK will decide to ban fans show Film degrading ആരാധക യുദ്ധം ഫാൻസ് ഷോ വേണ്ട ഭീഷ്‌മ പര്‍വ്വത്തിനും ഡീഗ്രേഡിംഗ് ഫാന്‍സ് ഷോ നിര്‍ത്തലാക്കാന്‍ നടപടിക്രമങ്ങള്‍ Bheeshma Parvam degrading](https://etvbharatimages.akamaized.net/etvbharat/prod-images/14624584_bhl-3.jpeg)
FEUOK will decide to ban fans show: തിയേറ്ററിനുള്ളിലും ഫാൻസ് ആഭാസമാണ് നടക്കുന്നതെന്നാണ് തിയേറ്റർ ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. ഈ പശ്ചാത്തലത്തിലാണ് ഫാൻസ് ഷോ നിർത്തലാക്കാനുള്ള ശ്രമം. ഫിയോക്കിൻ്റെ എക്‌സിക്യൂട്ടീവ് യോഗം ഇക്കാര്യം ചർച്ച ചെയ്‌തിരുന്നു. മാർച്ച് 29ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ ഈ വിഷയം വീണ്ടും ചർച്ചക്കെടുക്കും. യോഗത്തിൽ അനുമതി ലഭിച്ചാൽ ഫാൻസ് ഷോ പൂർണമായും നിർത്തലാക്കാനാണ് തീരുമാനമെന്ന് പ്രസിഡൻ്റ് വിജയകുമാർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: മലയാള സിനിമയില്‍ ഇതാദ്യം, വാപ്പിച്ചിയും മകനും പിന്നെ ടൊവിനോയും ; പോരാട്ടം