ETV Bharat / state

അന്നം മുടങ്ങാതിരിക്കാൻ പണിമുടക്കാതെ ജയന്‍ - സിനിമ പോസ്റ്റർ

ദേശീയ പണിമുടക്കിലും തന്‍റെ ജോലി ചെയ്യുകയാണ് ദിവസ വേതന തൊഴിലാളിയായ ജയൻ

പണിമുടക്കിലും പണിയെടുത്ത് ജയന്‍
പണിമുടക്കിലും പണിയെടുത്ത് ജയന്‍
author img

By

Published : Jan 8, 2020, 5:01 PM IST

Updated : Jan 8, 2020, 5:55 PM IST

തിരുവനന്തപുരം: പണിമുടക്കെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒഴിവുദിനാഘോഷങ്ങളിലേക്ക് കടക്കുന്ന മലയാളികള്‍ക്കിടയില്‍ പണിയെടുത്ത് വ്യത്യസ്തനാകുകയാണ് തിരുവനന്തപുരം രാമപുരം സ്വദേശി ജയന്‍. തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് രാത്രി 12 മണി മുതല്‍ ആരംഭിച്ചെങ്കിലും പുലര്‍ച്ചെ മുതല്‍ നഗരത്തില്‍ സിനിമ പോസ്റ്റര്‍ ഒട്ടിച്ച് തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് ജയന്‍. പോസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ കിട്ടുന്ന തുച്ഛമായ തുകയില്‍ നിന്നാണ് കഴിഞ്ഞ മുപ്പത് വര്‍ഷമായി ജയന്‍റെ കുടുംബം കഴിയുന്നത്.

അന്നം മുടങ്ങാതിരിക്കാൻ പണിമുടക്കാതെ ജയന്‍

പതിവ് ദിനങ്ങളേക്കാള്‍ പണിമുടക്ക് ദിനമായ ഇന്നൊരൽപ്പം വേഗം കൂടുതലാണ് ജയന്. സൂപ്പര്‍ താരങ്ങളുടെ അടക്കം പോസ്റ്ററുകള്‍ കാഴ്ചക്ക് കൗതുകമാം വിധം പശ തേയ്ച്ച് ഒട്ടിച്ചു തീര്‍ക്കണം. പുലര്‍ച്ചെ തുടങ്ങിയ പണിയാണ്, ബാക്കിയുള്ള പോസ്റ്ററുകളും പശ നിറച്ച കന്നാസുമായി ജയൻ സൈക്കിൾ യാത്ര തുടർന്നു. തൊഴിലാളി സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് എം.ജി റോഡിലേയ്ക്ക് കടക്കുന്നതിന് മുന്‍പ് റോഡ് മുറിച്ചു കടന്നു. ഒരു പോസ്റ്ററൊട്ടിക്കുമ്പോള്‍ നാല് രൂപയാണ് ജയന് ലഭിക്കുക. മുപ്പത് വര്‍ഷമായി ഇതാണ് തൊഴില്‍. കൂടുതല്‍ പറഞ്ഞ് നിന്നാല്‍ പണിപാളും, പണിമുടക്കാതെ സൈക്കിളുമായി ജയന്‍ ഓട്ടം തുടരുന്നു.

Intro:ഹോള്‍ഡ്
പോസ്റ്റര്‍ ഒട്ടിക്കുന്നു

പണിമുടക്കെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഒഴിവുദിനാഘോഷങ്ങളിലേയ്ക്ക് കടക്കുന്ന മലയാളികള്‍ക്കിടയില്‍ പണിയെടുത്ത് വ്യത്യസ്തനാകുകയാണ് തിരുവനന്തപുരം രാമപുരം സ്വദേശി ജയന്‍.തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് രാത്രി 12 മണി മുതല്‍ ആരംഭിച്ചെങ്കിലും പുലര്‍ച്ചെ മുതല്‍ നഗരത്തില്‍ സിനിമ പോസ്റ്റര്‍ ഒട്ടിച്ച് തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് ജയന്‍. ഒരു പോസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ കിട്ടുന്ന തുച്ഛമായ തുകയില്‍ നിന്നാണ് കഴിഞ്ഞ മുപ്പത് വര്‍ഷമായി ജയന്റെ കുടുംബം പുലരുന്നത്.

Body:ഹോള്‍ഡ്
സെക്കിളുമായി വേഗത്തിലോടുന്ന ജയന്‍.

പതിവു ദിനങ്ങളേക്കാള്‍ പണിമുടക്ക് ദിനമായ ഇന്നൊരല്പം വേഗം കൂടുതലാണ് ജയന് . വരുന്ന ദിവസങ്ങളില്‍ നഗരത്തിലെ തിയേറ്ററുകളില്‍ എത്തുന്ന സൂപ്പര്‍ താരങ്ങളുടെ ആകര്‍ഷണീയമായ സിനിമപോസ്റ്ററുകള്‍ കാഴ്ചയ്ക്ക് കൗതുകമാം വിധം പശ തേയ്ച്ച് ഒട്ടിച്ചു തീര്‍ക്കണം.പുലര്‍ച്ചെ തുടങ്ങിയ പണിയാണ്, ബാക്കിയുള്ള പോസ്റ്ററുകളും , പശ നിറച്ച് കന്നാസും സൈക്കിളില്‍ വച്ച് കെട്ടി പാഴുകയാണ് ജയന്‍് . തൊഴിലാളി സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് എം.ജി റോഡിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് റോഡ് മുറിച്ചു കടന്നാലെ പേട്ട ജങ്ഷന്‍ വരെ പോസ്റ്ററുകള്‍ ഒട്ടിച്ചു തീര്‍ക്കാന്‍ കഴിയൂ. പരക്കംപാച്ചിലിനിടെ ഈ തൊഴിലാളിയ്ക്ക് പറഞ്ഞു നില്‍ക്കാന്‍ നേരമില്ല

ബൈറ്റ്
ജയന്‍.

ഒരു പോസ്റ്ററൊട്ടിക്കുമ്പോള്‍ നാല് രൂപയാണ് ജയന് ലഭിക്കുക. മുപ്പത് വര്‍ഷമായി ഈപണിയെടുക്കുന്ന ജയന്റെ അന്നത്തെ ശമ്പളം നമുക്ക് ഊഹിയ്ക്കാവുന്നതേയുള്ളൂ. കൂടുതല്‍ പറഞ്ഞ് നിന്നാല്‍ പണിപാളും , സൈക്കിളുമായി വീണ്ടും ജയന്‍ തന്റെ ഓട്ടം തുടരുന്നു.

ഹോള്‍ഡ്
സൈക്കിളുമായി യാത്ര തുടരുന്നു.

( ഫുള്‍ സ്‌റ്റോറി മ്യൂസിക് കൂട് ഉപയോഗിച്ചാല്‍ നന്നായിരുന്നു)

Conclusion:
Last Updated : Jan 8, 2020, 5:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.