ETV Bharat / state

ഭാരത്‌ ജോഡോ യാത്ര കേരളത്തിൽ ; പാറശാലയിൽ ഉജ്വല വരവേൽപ്പ് - രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നേതൃത്വത്തിലാണ് ഭാരത് ജോഡോ പദയാത്രയ്ക്ക് സ്വീകരണം നൽകിയത്

Bharat jodo yatra  Bharat jodo yatra rahul gandhi  Bharat jodo yatra entered in kerala  ഭാരത് ജോഡോ പദയാത്ര  ഭാരത്‌ ജോഡോ യാത്ര കേരളത്തിൽ  രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര  ഭാരത്‌ ജോഡോ യാത്ര പാറശാലയിൽ
ഭാരത്‌ ജോഡോ യാത്ര കേരളത്തിൽ ; പാറശാലയിൽ ഉജ്വല വരവേൽപ്പ്
author img

By

Published : Sep 11, 2022, 9:06 AM IST

Updated : Sep 11, 2022, 1:42 PM IST

തിരുവനന്തപുരം : കന്യാകുമാരിയിൽ നിന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഭാരത് ജോഡോ പദയാത്ര കേരളത്തിൽ പര്യടനം ആരംഭിച്ചു. കേരള-തമിഴ്‌നാട് അതിർത്തിയായ പാറശാലയിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ്റെ നേതൃത്വത്തിൽ വൻ വരവേൽപ്പ് നൽകി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഡിസിസി പ്രസിഡന്‍റ് പാലോട് രവി എന്നിവർ ചേർന്ന് ഇളനീർ നൽകി രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.

ഭാരത്‌ ജോഡോ യാത്ര കേരളത്തിൽ ; പാറശാലയിൽ ഉജ്വല വരവേൽപ്പ്

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുൾപ്പടെയുള്ള മുതിർന്ന നേതാക്കൾ മുഴുവൻ രാഹുലിനെ സ്വീകരിക്കാൻ എത്തി. രാവിലെ യാത്ര നെയ്യാറ്റിൻകര ഊരൂട്ടുകാലയിൽ സ്വാതന്ത്ര്യ സമര സേനാനി ജി.രാമചന്ദ്രൻ്റെ വസതിയായ മാധവി മന്ദിരത്തിൽ സമാപിക്കും. അവിടെ പരമ്പരാഗത നെയ്ത്ത് തൊഴിലാളികളുമായി രാഹുൽ സംവദിക്കും.

വൈകിട്ട് യാത്ര നേമത്ത് അവസാനിക്കും. 12ന് രാവിലെ നേമത്ത് നിന്നാരംഭിച്ച് പട്ടത്ത് സമാപിക്കും. സംഘടനാപരമായി കോൺഗ്രസിന് നവോന്മേഷം പകരുന്ന യാത്ര കേരളത്തിലെ പാര്‍ട്ടിയുടെ ശക്തിപ്രകടനമാക്കാനാണ് കെപിസിസി തീരുമാനം. 19 ദിവസം ജാഥ സംസ്ഥാനത്ത് പര്യടനം നടത്തും.

Last Updated : Sep 11, 2022, 1:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.