തിരുവനന്തപുരം : Excise Commissioner On New Beverage Outlets : സംസ്ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചു. പുതിയ മദ്യശാലകൾ തുടങ്ങുന്നതിന് ശുപാർശ സമർപ്പിച്ചത് ആൾക്കൂട്ടം ഒഴിവാക്കുന്നതിനാണെന്നും വ്യക്തമാക്കി. അതേസമയം പുതിയ മദ്യശാലകൾ ആരംഭിക്കുന്നത് സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
Kerala Highcourt On New Beverage Outlets : വിഷയത്തില്‍ സർക്കാരിന് തീരുമാനം എടുക്കാം. എന്നാൽ സൗകര്യം കൂട്ടണമെന്ന കോടതി നിർദ്ദേശത്തിൻ്റെ മറവിൽ മദ്യശാലകളുടെ എണ്ണം കൂട്ടരുതെന്ന് കോടതി വ്യക്തമാക്കി. മദ്യശാലകളുടെ എണ്ണം കൂട്ടുന്നതിനെതിരെ വി എം സുധീരൻ സമർപ്പിച്ച ഹർജി കോടതി തീർപ്പാക്കി.
ALSO READ: Mofiya Parveen's Suicide : കോണ്‍ഗ്രസിന്‍റെ ആലുവ എസ്.പി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം
സംസ്ഥാനത്ത് 175 വിദേശ മദ്യഷോപ്പുകൾ കൂടി തുടങ്ങാൻ അനുമതി തേടി ബെവ്റേജസ് കോർപ്പറേഷൻ നൽകിയ കത്ത് സർക്കാരിന്‍റെ സജീവ പരിഗണനയിലുണ്ടെന്ന് എക്സൈസ് കമ്മിഷണർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ജനസംഖ്യയും ഏരിയയും കണക്കിലെടുത്താൽ ഇവിടെ വിദേശമദ്യ ഷോപ്പുകളുടെ എണ്ണം വളരെ കുറവാണെന്നും എണ്ണം കൂട്ടണമെന്നും വ്യക്തമാക്കി ബെവ്കോ എം.ഡി സർക്കാരിന് കത്ത് നൽകിയിരുന്നു. ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടിയാൽ തിരക്ക് കുറയ്ക്കാൻ സാധിക്കും.
ഇക്കാര്യത്തിൽ സർക്കാർ എക്സൈസിന്‍റെ നിലപാട് തേടിയപ്പോൾ ബെവ്കോയുടെ ശുപാർശ നടപ്പാക്കണമെന്ന് മറുപടി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മദ്യശാലകൾ തുടങ്ങുന്നതിനെതിരെ കോൺഗ്രസ് നേതാവ് വി.എം.സുധീരൻ കോടതിയെ സമീപിച്ചത്.