ETV Bharat / state

Basith Arrested | നിയമന തട്ടിപ്പ് : മുഖ്യപ്രതി ബാസിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി - വീണാ ജോർജ്

Recruitment Bribary Case | നിയമന തട്ടിപ്പിൽ ബാസിത്താണ് മുഖ്യ പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. തന്നെ ഭീഷണിപ്പെടുത്തി പലപ്പോഴായി ബാസിത് പണം വാങ്ങിയതായി ഹരിദാസൻ കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയിരുന്നു

Etv Bharat Basith Arrested  Basith Arrested in Health Department Job Fraud  Kerala Recruitment Bribary Case  Veena George Recruitment Bribary Case  Veena George Bribary Case  നിയമന തട്ടിപ്പ്  ബാസിതിന്‍റെ അറസ്റ്റ്  ആയുഷ്‌മാന്‍ കേരള പദ്ധതി നിയമന തട്ടിപ്പ്  വീണാ ജോർജ്  Recruitment Bribary Case
Basith Arrested in Health Department Job Fraud
author img

By ETV Bharat Kerala Team

Published : Oct 10, 2023, 10:47 PM IST

തിരുവനന്തപുരം : നിയമന തട്ടിപ്പ് കേസിൽ പ്രതി ബാസിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി (Basith Arrested in Health Department Job Fraud). മലപ്പുറം മഞ്ചേരിയിൽ നിന്നാണ് ബാസിത്തിനെ കന്‍റോൺമെന്‍റ് പൊലീസ് (Cantonment Police) അറസ്റ്റ് ചെയ്തത്. കേസിൽ ബാസിത്തിനെ പൊലീസ് പ്രതി ചേർക്കുകയും ചെയ്‌തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ബാസിത് എത്തിയിരുന്നില്ല. ബുധനാഴ്‌ച വെളുപ്പിനാകും ബാസിത്തിനെ തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനിൽ എത്തിക്കുക.

നിയമന തട്ടിപ്പിൽ ബാസിത്താണ് മുഖ്യ പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. തന്നെ ഭീഷണിപ്പെടുത്തി പലപ്പോഴായി ബാസിത് പണം വാങ്ങിയതായി ഹരിദാസൻ കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയിരുന്നു. ഹരിദാസൻ തുടർച്ചയായി മൊഴി മാറ്റി പറയുന്ന സാഹചര്യത്തിൽ ബുധനാഴ്‌ച ബാസിത്തിനെയും റഹീസിനെയും ഹരിദാസനെയും ഒരുമിച്ചിരുത്തിയും മാറ്റിയിരുത്തിയും ചോദ്യം ചെയ്യും. ഹരിദാസനെ ചൊവ്വാഴ്‌ച ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. ബുധനാഴ്‌ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

നിയമന കോഴയിൽ ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ (Veena George) ഓഫീസിന് നേരെ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന പൊലീസിന്‍റെ സംശയം ബാലപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിന്‍റെ പരിസരത്ത് ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിന് നിയമനത്തിനായി പണം കൈമാറിയെന്നായിരുന്നു ഹരിദാസന്‍റെ പരാതി.

Also Read: Akhil Sajeev To Police In Job Fraud Case നിയമന കോഴയുമായി ഒരു ബന്ധവുമില്ലെന്ന് അഖിൽ സജീവ്; അഖില്‍ മാത്യുവിന്‍റെ പേര് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും തുറന്നുപറച്ചില്‍

സംഭവം ഇങ്ങനെ : ആയുഷ്‌മാന്‍ കേരള പദ്ധതിയില്‍ ഡോക്‌ടറായി മരുമകള്‍ക്ക് നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ മുന്‍ സിഐടിയു ജില്ല ഓഫിസ് സെക്രട്ടറിയായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും ചേര്‍ന്ന് പല തവണയായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ഹരിദാസന്‍റെ ആദ്യ പരാതി. മലപ്പുറം സ്വദേശി ഹരിദാസന്‍ കുമ്മാളി എന്ന വ്യക്തിയാണ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ കൈക്കൂലി വാങ്ങി കബളിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. മകന്‍റെ ഭാര്യയ്‌ക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പണം വാങ്ങിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ ഇദ്ദേഹം പിന്നീട് മൊഴി മാറ്റുകയും അഖില്‍മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു.

Also Read: Commissioner Rejects Minister's Argument | നിയമന കോഴയില്‍ പരാതി ലഭിച്ചത് സെപ്റ്റംബർ 26ന് ; ആരോഗ്യമന്ത്രിയുടെ വാദം തള്ളി കമ്മീഷണർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.