തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 22ന് ബാങ്ക് പണിമുടക്ക്. കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താല്‍ക്കാലിക നിയമനം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിഎസ്ബി ബാങ്ക് സമരം പ്രഖ്യാപിച്ചത്.
ഈ മാസം 20, 21, 22 തീയതികളില്‍ സിഎസ്ബി ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. കേരളത്തിലെ 24 ട്രേഡ് യൂണിയന്‍ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ 'ആര്,എന്ത്,ഏത് എന്നെല്ലാം പരിശോധിക്കേണ്ടി വരും'; സഭാപരാമര്‍ശത്തില്‍ ഉറച്ച് മന്ത്രി മുഹമ്മദ് റിയാസ്