തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കിഴക്കമ്പലത്ത് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി കെ.എൻ ബാലഗോപാല്‍. കേന്ദ്രസഹായം ലഭിക്കുന്നത് കൊണ്ടാണ് ഡല്‍ഹിയില്‍ കാര്യങ്ങള്‍ നടക്കുന്നത്. ഡല്‍ഹിയ്ക്ക് കൂടുതല്‍ കേന്ദ്ര സഹായം കിട്ടുന്നുണ്ടെങ്കിലും നിതി ആയോഗിന്‍റെ സൂചികകളില്‍ കേരളമാണ് മുന്നിട്ട് നില്‍ക്കുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു.
കേരളത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ ആയതുകൊണ്ടാണ് കേരളം മുന്നിട്ട് നില്‍ക്കുന്നത്. അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ നല്ലതായിരിക്കാം എന്നാലും കേരളത്തിന്‍റെ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പരിശോധിച്ച് വേണം അഭിപ്രായം പറയാനെന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തി. കേരള മോഡലിനെകുറിച്ച് എഎപി എന്തുകൊണ്ട് പറയുന്നില്ലെന്നും ധനമന്ത്രി ചോദിച്ചു.
സര്‍ക്കാര്‍ ഒറ്റ ദിവസം കൊണ്ട് പൊട്ടിമുളച്ചതല്ലെന്നും കണക്കുകള്‍ പറയുമ്പോള്‍ പരിശോധിച്ച് വേണം പറയാനെന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തി. പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് മന്ത്രിമാര്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന കെ പി സി സി പ്രസിഡന്‍റെ് കെ സുധാകരന്‍റെ വാദം ധനമന്ത്രി തള്ളി.
മന്ത്രിമാര്‍ പോകുമ്പോള്‍ എങ്ങനെയാണ് ഖജനാവിലെ പണം ചെലവഴിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് ചട്ടവും നിയമവും അനുസരിച്ച് മാത്രമേ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബജറ്റില്‍ വകയിരുത്തിയ കെ എസ് ആര്‍ ടി സിയുടെ ആയിരം കോടിയ്ക്ക് പുറമെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയില്‍ ധനവകുപ്പ് 2300 കോടി കെ എസ് ആര്‍ ടിയ്ക്ക് നല്‍കിയിട്ടുണ്ട്. കേന്ദ്രസർക്കാർ നയമാണ് കെഎസ്ആർടിസിയുടെ നഷ്ടത്തിന് കാരണമായതെന്നും ഇന്ധന വിലയിൽ കുറവ് വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
also read: 'കേരളത്തിലും സര്‍ക്കാരുണ്ടാക്കും'; എ.എ.പി – ട്വന്‍റി 20 സഖ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ