തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധനയ്ക്ക് വിധേയരാകേണ്ടവരുടെ സമ്മതം ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കും. ബാലഭാസ്‌കറിന്‍റെ ഡ്രൈവർ അർജുൻ, മാനേജർമാരായ വിഷ്‌ണു സോമസുന്ദരം, പ്രകാശൻ തമ്പി, കലാഭവൻ സോബി എന്നിവരുടെ നുണപരിശോധനാ നടത്തണമെന്ന് ആവശ്യപ്പെട്ട് സിബിഐ അന്വേഷണ സംഘമാണ് കോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. എന്നാൽ നടപടി ചട്ടം അനുസരിച്ച് നുണപരിശോധനയ്ക്ക് വിധേയരാകേണ്ടവരുടെ സമ്മതം ലഭിച്ചാൽ മാത്രമേ ഇതിന് അനുമതി നൽകുവാൻ കോടതിക്ക് നിയമപരമായി സാധിക്കുകയുള്ളു.
ബാലഭാസ്‌കറിന്‍റെ മരണം; നുണപരിശോധനയ്ക്ക് വിധേയരാകേണ്ടവരുടെ സമ്മതം ഇന്ന് കോടതിയെ അറിയിക്കും - Balabhaskar
ബാലഭാസ്‌കറിന്‍റെ ഡ്രൈവർ അർജുൻ, മാനേജർമാരായ വിഷ്‌ണു സോമസുന്ദരം, പ്രകാശൻ തമ്പി, കലാഭവൻ സോബി എന്നിവരുടെ നുണപരിശോധനാ നടത്തണമെന്ന് ആവശ്യപ്പെട്ട് സിബിഐ അന്വേഷണ സംഘമാണ് കോടതിയിൽ അപേക്ഷ നൽകിയത്.