തിരുവനന്തപുരം: ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ തൊഴിലാളികളുടെ പാട്ടകൊട്ടി സമരം. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളോടെ ഓട്ടോകൾ നിരത്തിലിറങ്ങാൻ അനുവദിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ലോക്ക് ഡൗണിൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിച്ചില്ലെന്നും തൊഴിലാളികൾ വ്യക്തമാക്കി. ഉപജീവനം വഴിമുട്ടിയ സാഹചര്യത്തിൽ പ്രത്യേക സഹായം സർക്കാർ ലഭ്യമാക്കണമെന്നും ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെട്ടു.
'പാട്ടകൊട്ടി സമരവു'മായി ഓട്ടോ തൊഴിലാളികള്‍ - ഓട്ടോറിക്ഷകൾ
ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരം നടത്തിയത്.