തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് കൂടും. വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സമര്‍പ്പിച്ചു. ഓട്ടോ നിരക്ക് ഒന്നര കിലോമീറ്ററിന് 30 രൂപയായി നിശ്ചയിക്കും. ശേഷമുള്ള കിലോമീറ്ററിന് 15 രൂപ ഈടാക്കാമെന്നുമാണ് നിർദേശം.
Also Read: 'കെ റെയിലുമായി മുന്നോട്ട്'; പ്രതിഷേധത്തിന്‍റെ പേരിൽ സർവേ നടപടികൾ നിർത്തില്ലെന്ന് എംഡി
ടാക്സി നിരക്ക് 5 കിലോമീറ്റര്‍ വരെ 210 രൂപയും ശേഷമുള്ള കിലോമീറ്ററിന് 18 രൂപയും വര്‍ധിപ്പിക്കാനാണ് നിർദേശം. 2018 ലാണ് സംസ്ഥാനത്ത് അവസാനമായി ഓട്ടോ ടാക്സി നിരക്ക് വർധിപ്പിച്ചത്. നിര്‍ദേശങ്ങള്‍ പഠിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.