തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പുറത്തെഴുന്നള്ളിപ്പിന് ജില്ല കലക്‌ടറുടെ അനുമതി. പൂജാരിമാർ ഉൾപ്പടെ 25 പേർക്ക് ചടങ്ങിൽ പങ്കെടുക്കാം. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് ആയവര്‍ ആവണം.
അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് പോസിറ്റീവ് ആയവരോ ആയിരിക്കണമെന്നും കലക്‌ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. ഔദ്യോഗിക വാഹനങ്ങൾ മാത്രം അകമ്പടിയായി അനുവദിക്കും. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർ മുഴുവൻ സമയവും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം.
ALSO READ l 'സൗഹൃദ സന്ദർശനം മാത്രം, രാഷ്ട്രീയം കാണേണ്ട' ; മുഖ്യമന്ത്രിയെ കണ്ടതില്‍ വെള്ളാപ്പള്ളി
ഉച്ചഭാഷിണി, വിളംബര വാഹനങ്ങൾ, വഴി പൂജ, പുഷ്‌പവൃഷ്ടി എന്നിവ പാടില്ല. അസിസ്റ്റൻഡ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടെ, നിർദേശങ്ങൾ പൂർണമായും പാലിച്ചാകണം പുറത്തെഴുന്നള്ളിപ്പ് ചടങ്ങ് നടത്തേണ്ടതെന്നും ഉത്തരവിൽ പറയുന്നു.