തിരുവനന്തപുരം: വിവാദങ്ങൾക്ക് പുറകെ പോകാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് സർക്കാരിനെ അലട്ടുന്നത്. അവ പരിഹരിക്കലാണ് സർക്കാരിന്‍റെ ചുമതല. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ നിന്ന് ഒരു ശക്തിക്കും പിന്തിരിപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ സമഗ്ര വികസനം യാഥാർത്ഥ്യമാക്കുന്നതും കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതും ഇവിടെ തൊഴിലുകൾ സൃഷ്ടിക്കുന്നതുമായ പദ്ധതികൾ പൂർത്തികരിക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ അതിനെ തുരങ്കം വയ്ക്കാനാണ് ഒരു കൂട്ടരുടെ ശ്രമം. അതിന്‍റെ ഭാഗമായാണ് കെ. ഫോണിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം പുകമറ സൃഷ്ടിക്കുമ്പോൾ ചില നിക്ഷിപ്ത താൽപര്യക്കാർ അത് ഏറ്റു പിടിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഇവയുടെ ചുവടു പറ്റി ചില കേന്ദ്ര ഏജൻസികൾ സർക്കാർ ചെയ്യുന്ന കാര്യങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ ഫോണിനെ അട്ടിമറിക്കാൻ ശ്രമം: മുഖ്യമന്ത്രി - കെ ഫോണിനെ കുറിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്തിന്‍റെ സമഗ്ര വികസനം യാഥാർത്ഥ്യമാക്കുന്നതും കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതും ഇവിടെ തൊഴിലുകൾ സൃഷ്ടിക്കുന്നതുമായ പദ്ധതികൾ പൂർത്തികരിക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ അതിനെ തുരങ്കം വയ്ക്കാനാണ് ഒരു കൂട്ടരുടെ ശ്രമമെന്നും മുഖ്യമന്ത്രി