തിരുവനന്തപുരം : പൂന്തുറ ഗ്രേഡ് എസ്ഐക്ക് നേരെ അഞ്ചംഗ സംഘത്തിന്‍റെ ആക്രമണം. പൂന്തുറ പൊലീസ് ഗ്രേഡ് എസ്ഐ ജയപ്രകാശിനാണ് നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെ മർദനമേറ്റത്. ഇന്നലെ രാത്രി 10:30യോടെയാണ് സംഭവം.
നാല് പേർ അടങ്ങുന്ന പൊലീസ് സംഘം ജീപ്പിൽ നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെ ആക്രമണം ഉണ്ടാകുകയായിരുന്നു. സ്ഥിരം കുറ്റവാളിയായ ഹുസൈൻ എന്നയാളുടെ നേതൃത്വത്തിലുള്ള 5 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എസ്ഐയെ പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്‌തു.
പട്രോളിങ് നടത്തുന്നതിനിടെ രാത്രി ഹുസൈനും സംഘവും കൂട്ടം കൂടി നിന്നിടത്ത് എത്തിയത്തോടെയാണ് ഇവർ പൊലീസിനെ ആക്രമിച്ചത്. സംഭവത്തിൽ കൃത്യവിലോപത്തിന് തടസ്സം സൃഷ്‌ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേസ് രജിസ്റ്റർ ചെയ്‌ത് പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്.