ETV Bharat / state

ധനുവച്ചപുരത്ത് സി.പി.എം സ്‌മൃതിമണ്ഡപം അടിച്ചു തകർത്തു; കൊടികളും നശിപ്പിക്കപ്പെട്ട നിലയിൽ

author img

By

Published : Jan 28, 2022, 10:13 AM IST

മുതിർന്ന സി.പി.എം പ്രവർത്തകൻ ആയിരുന്ന എ.നവകുമാരന്‍റെ സ്‌മൃതിമണ്ഡപമാണ് അടിച്ച് തകർത്തനിലയിൽ കണ്ടത്.

Attack on CPM memorial at Dhanuvachchapuram Trivandrum  Attack on late CPM leader Navakumar Memorial  ധനുവച്ചപുരം സിപിഎം സ്‌മൃതിമണ്ഡപം ആക്രമണം  സിപിഎം പ്രവർത്തകൻ നവകുമാർ സ്‌മൃതിമണ്ഡപത്തിന് നേരെ ആക്രമണം
ധനുവച്ചപുരത്ത് സി.പി.എം സ്‌മൃതിമണ്ഡപത്തിന് നേരെ ആക്രമണം

തിരുവനന്തപുരം: ധനുവച്ചപുരത്ത് സി.പി.എം സ്‌മൃതിമണ്ഡപത്തിന് നേരെ ആക്രമണം. മുതിർന്ന സി.പി.എം പ്രവർത്തകൻ ആയിരുന്ന എ.നവകുമാരന്‍റെ സ്‌മൃതിമണ്ഡപമാണ് അടിച്ച് തകർത്തനിലയിൽ കണ്ടത്.

അദ്ദേഹത്തിന്‍റെ ചരമവാർഷിക ദിനമായ ഇന്ന് (വെള്ളി) പുലർച്ചെയായിരുന്നു സംഭവം. വാർഷികത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും നശിപ്പിക്കപ്പെട്ട നിലയിലാണ്.

ALSO READ: നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്ന് ; ലോകായുക്ത ഭേദഗതി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം തടയാനെന്ന് കോടിയേരി

ഇന്നലെ ധനുവച്ചപുരം വി.ടി.എം എൻഎസ്എസ് കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നേരെയും ആക്രമണം നടന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥികളും എസ്.എഫ്.ഐ പ്രവർത്തകരുമായവരാണ് ഇന്നലെ അറസ്റ്റിലായത്. തൊട്ടുപിന്നാലെയാണ് ഇന്ന് സി.പി.എം സ്‌മൃതിമണ്ഡപം ആക്രമിക്കപ്പെട്ടിരിക്കുന്നത്.

പാറശാല പൊലീസ് ആക്രമണ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരുന്നതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.