ETV Bharat / state

പൊലീസിനെ ആക്രമിച്ച യുവാവിനെതിരെ കേസ്

നെയ്യാറ്റിൻകര മാരായമുട്ടം സ്റ്റേഷനിലെ പൊലീസുകാർക്കാണ് മർദനമേറ്റത്. ആനാവൂർ സ്വദേശി ശിവപ്രസാദാണ് പൊലീസിനെ ആക്രമിച്ചത്

തിരുവനന്തപുരം  Thiruvananthapuram  അയൽവാസിയെ മർദിച്ച സംഭവം  നെയ്യാറ്റിൻകര  മാരായമുട്ടം  maraimuttom  neyyattinkara  attack on police
പൊലീസിനെ ആക്രമിച്ച യുവാവിനെതിരെ കേസ്
author img

By

Published : Oct 4, 2020, 8:33 PM IST

തിരുവനന്തപുരം: അയൽവാസിയെ മർദിച്ച സംഭവം അന്വേഷിക്കാൻ എത്തിയ എഎസ്‌ഐക്കും പൊലീസുകാരനും ക്രൂര മർദ്ദനം. നെയ്യാറ്റിൻകര മാരായമുട്ടം സ്റ്റേഷനിലെ പൊലീസുകാർക്കാണ് മർദനമേറ്റത്. പൊലീസുകാരന്‍റെ ഫോണും തല്ലിത്തകർത്തു. എഎസ്ഐ ബിനു ജസ്റ്റസിനും, സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ രമേശനുമാണ് മർദനമേറ്റത്. ആനാവൂർ സ്വദേശി ശിവപ്രസാദാണ് പൊലീസിനെ ആക്രമിച്ചത്.

അയൽവാസിയായ രാജേന്ദ്ര ബാബുവിന്‍റെ വീട്ടിൽ മദ്യപിച്ചെത്തിയാണ് ശിവപ്രസാദ് ആക്രമിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മാരായമുട്ടം പൊലീസ്, സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടതായിരുന്നു ശിവപ്രസാദിനെ പ്രകോപിതനാക്കിയത്. രക്തസാക്ഷി കുടുംബത്തിലെ അംഗമായ തന്നെ സ്റ്റേഷനിൽ കൊണ്ടു പോകാറായോ എന്നായിരുന്നു ശിവപ്രസാദിന്‍റെ ചോദ്യവും, പിന്നെ ആക്രമണവും. എഎസ്ഐക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ ശേഷം പൊലീസുകാരെ അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുന്ന പ്രതിയുടെ വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് രമേശിന്‍റെ ഫോൺ പിടിച്ചു വാങ്ങി നിലത്തടിച്ചത്. മർദനമേറ്റ പൊലീസുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊലീസിന് നേരെയുള്ള ആക്രമണം തുടങ്ങിയ വകുപ്പുകൾ ചുമത്തി മാരായമുട്ടം പൊലീസ് കേസെടുത്തു. ഉന്നത ഇടപെടൽ നടത്തി കേസ് ഒതുക്കിതീർക്കാനുള്ള ശ്രമത്തിൽ പൊലീസിന്‍റെ ഇടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരനാണ് ശിവപ്രസാദ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.