ETV Bharat / state

Athidhi Portal| 'അതിഥി പോർട്ടൽ' രജിസ്‌ട്രേഷൻ ആരംഭിച്ചു; നടപടികൾ യുദ്ധകാല അടിസ്ഥാനത്തിലെന്ന് മന്ത്രി വി ശിവൻകുട്ടി - Athidhi Portal for migrant workers registration

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനായി പോര്‍ട്ടല്‍ ആരംഭിച്ചത്

Athidhi Portal kerala government registration  Athidhi Portal  Athidhi Portal kerala government  അതിഥി പോർട്ടൽ  അതിഥി പോർട്ടൽ രജിസ്‌ട്രേഷൻ ആരംഭിച്ചു
Athidhi Portal
author img

By

Published : Aug 6, 2023, 9:26 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എത്തുന്ന എല്ലാ അതിഥിത്തൊഴിലാളികളെയും രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി സംസ്ഥാന തൊഴിൽ വകുപ്പ്. അതിഥി പോർട്ടൽ വഴിയുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ ഇന്ന് തുടക്കമായി. അതിഥി തൊഴിലാളി രജിസ്ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.

പോർട്ടലിൽ ഒരു അതിഥിത്തൊഴിലാളി പോലും രജിസ്റ്റർ ചെയ്യപ്പെടാതെ പോകരുത്. ഇതിന് ആവശ്യമെങ്കിൽ മറ്റ് വകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതൽ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി രജിസ്‌ട്രേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടി ചെയ്യുമെന്നും മന്ത്രി വാർത്താകുറിപ്പിലൂടെ അറിയിച്ചു. അതിഥിത്തൊഴിലാളികൾ കൂട്ടമായെത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ രജിസ്ട്രേഷൻ ഹെല്‍പ്‌ ഡെസ്ക്കുകൾ സജ്ജമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

രജിസ്ട്രഷൻ ചെയ്യേണ്ടത് ഇങ്ങനെ...: അതിഥിത്തൊഴിലാളികൾക്കും അവരുടെ കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. athidhi.lc.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. പോർട്ടലിൽ പ്രാദേശിക ഭാഷകളിൽ നിർദേശങ്ങൾ ലഭ്യമാണ്. നൽകിയ വ്യക്തിവിവരങ്ങൾ എൻറോളിങ് ഓഫിസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക്ക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും.

ALSO READ | അതിഥി തൊഴിലാളി രജിസ്ട്രേഷനൊരുങ്ങി സംസ്ഥാനം; നിയമം പരിഗണനയിലെന്ന് വി ശിവന്‍കുട്ടി

സംസ്ഥാനത്തൊട്ടാകെയുള്ള തൊഴിൽ വകുപ്പ് ഓഫിസുകളിലും വർക്ക് സൈറ്റുകളിലും ലേബർ ക്യാമ്പുകളിലും രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യമൊരുക്കി രജിസ്‌ട്രേഷൻ നടപടികൾ ഊർജിതമാക്കാനാണ് സർക്കാരിന്‍റെ തീരുമാനം. അതിഥിത്തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും സാമൂഹിക സുരക്ഷ ഉറപ്പാക്കലുമാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യനും അറിയിച്ചു.

ആവാസ് ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും അതിഥി പോർട്ടൽ രജിസ്‌ട്രേഷൻ വഴി ലഭിക്കുന്ന യുണീക്ക് ഐഡി നിർബന്ധമാക്കുമെന്നും കരാറുകാരും തൊഴിലുടമകളും തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു. അതിഥിത്തൊഴിലാളി രജിസ്‌ട്രേഷൻ കൂടുതൽ എളുപ്പമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ള അതിഥി മൊബൈൽ ആപ്പ് അന്തിമഘട്ടത്തിലാണ്. ഇത് പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലാളികൾക്ക് പോർട്ടലിലോ ആപ്പിലോ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ | Migrant Worker | അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ ഫലപ്രദമായി നടപ്പാക്കാനായില്ല ; സര്‍ക്കാറിന് ഹൈക്കോടതിയുടെ നോട്ടിസ്

സംസ്ഥാനത്ത് അതിഥിത്തൊഴിലാളികൾ പ്രതിസ്ഥാനത്ത് വരുന്ന ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഈ നടപടി. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് രജിസ്ട്രേഷൻ വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ഉയർന്ന ജീവിത സാഹചര്യവും തൊഴിലും തേടി നിരവധിയാളുകളാണ് രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ദിനേനെ കേരളത്തിലേക്ക് തൊഴിൽ അന്വേഷിച്ച് വരുന്നത്. ഇവരുടെ കൃത്യമായ വിവരശേഖരണം നടക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് രജിസ്ട്രേഷൻ നടപടി യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.