ETV Bharat / state

നിയമസഭ സമ്മേളനത്തിന് തുടക്കം ; ഗവർണ‍ർ സർക്കാർ പോരും കത്ത് വിവാദമടക്കമുള്ളവയും ചൂടേറിയ ചർച്ചയാകും

സമ്മേളനം ഡിസംബർ 15 വരെ, ഗവർണർ സർക്കാർ പോരും വിഴിഞ്ഞം സമരവും സഭയിൽ ചർച്ചയാകും

assembly session starts today  kerala legislative assembly  assembly sessions  നിയമസഭ സമ്മേളനം  സഭ സമ്മേളനം ഇന്ന്  നിയമസഭ സമ്മേളനം ഇന്ന്  വിഴിഞ്ഞം  ഗവർണർ സർക്കാർ പോര്  ഗവർണർക്കെതിരെ ബില്ലുകൾ നിയമസഭ  വിഴിഞ്ഞം സമരം നിയമസഭയിൽ  കത്ത് വിവാദം  നിയമസഭയിൽ കത്ത് വിവാദം  സമ്മേളനത്തില്‍ പരിഗണിക്കേണ്ട ബില്ലുകൾ  നിയമസഭ സമ്മേളനം ഇന്ന് മുതൽ  vizhinjam  letter controversy
നിയമസഭ സമ്മേളനം
author img

By

Published : Dec 5, 2022, 9:13 AM IST

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കം. പതിനാല് സര്‍വകലാശാലകളുടെയും ചാൻസലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലടക്കമുള്ളവയാണ് സഭ സമ്മേളനത്തിൽ ഏവരും ഉറ്റുനോക്കുന്നത്. ഗവർണ‍ർ സർക്കാർ പോരും വിഴിഞ്ഞം വിഷയവും സഭയിൽ വലിയ ചർച്ചയാകും.

അതേസമയം, ആദ്യ ദിനം തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം അടക്കം ഉയർത്തി പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കും. സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ രൂക്ഷമായ പോര് നിലനിൽക്കുന്നതിനിടെയാണ് ഇന്ന് നിയമസഭ സമ്മേളനം ചേരുന്നത്. പൂര്‍ണമായും നിയമ നിര്‍മാണത്തിനായാണ് സമ്മേളനം.

നാളെ ആരംഭിക്കുന്ന സമ്മേളനത്തില്‍ പരിഗണിക്കേണ്ട ബില്ലുകൾ കാര്യോപദേശക സമിതിയുടെ ശുപാർശ പ്രകാരമായിരിക്കും തീരുമാനിക്കുക. ഡിസംബർ 15 വരെയാണ് സമ്മേളനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.