ETV Bharat / state

നിയമസഭ സമ്മേളനം തിങ്കളാഴ്‌ച മുതല്‍: സ്വര്‍ണക്കടത്ത് വിഷയം ഉന്നയിക്കാന്‍ പ്രതിപക്ഷം

author img

By

Published : Jun 24, 2022, 2:19 PM IST

27 ന് ആരംഭിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ 2022-23 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്‌ത് പാസാക്കുമെന്ന് സ്‌പീക്കര്‍ എം.ബി. രാജേഷ് അറിയിച്ചു

assembly session  kerala assembly session  assembly session from june 27  കേരള നിയമസഭ സമ്മേളനം  നിയമസഭ സമ്മേളനം
നിയമസഭ സമ്മേളനം തിങ്കളാഴ്‌ച മുതല്‍: സ്വര്‍ണക്കടത്ത് വിഷയം ഉന്നയിക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദം കത്തിനില്‍ക്കെ തിങ്കളാഴ്‌ച (27-06-2022) ആരംഭിക്കുന്ന നിയമസഭ സമ്മേളനം പ്രക്ഷുബ്‌ധമാകും. മുഖ്യമന്ത്രിയേയും, കുടുംബത്തേയും ആരോപണമുനയില്‍ നിര്‍ത്തിയുള്ള സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകള്‍ സഭയില്‍ പ്രതിപക്ഷം ആയുധമാക്കുമ്പോള്‍, വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധം ചൂണ്ടിക്കാട്ടിയാകും ഭരണപക്ഷം പ്രതിരോധം തീര്‍ക്കുക. തൃക്കാക്കരയിലെ യുഡിഎഫിന്‍റെ വന്‍ വിജയത്തിന്‍റെ ആത്മവിശ്വാസം കൂടി പ്രതിപക്ഷത്തിന് ലഭിക്കുന്നതോടെ സഭ കലുഷിതമാകുമെന്ന് ഉറപ്പാണ്.

സ്‌പീക്കര്‍ എം ബി രാജേഷ് മാധ്യമങ്ങളോട് സംസാരിക്കുന്നു

തൃക്കാക്കരയില്‍ നിന്ന് വിജയിച്ച ഉമാ തോമസ് കൂടി എത്തുന്നതോടെ പ്രതിപക്ഷ നിരയിലെ വനിതാ സാന്നിധ്യം രണ്ടായി ഉയരും. 27 ന് ആരംഭിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ 2022-23 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്‌ത് പാസാക്കുമെന്ന് സ്‌പീക്കര്‍ എം.ബി.രാജേഷ് അറിയിച്ചു. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളില്‍ 13 ദിവസം ബജറ്റ് ചര്‍ച്ചകളായിരിക്കും നടക്കുക.

നാല് ദിവസങ്ങള്‍ വീതം അനൗദ്യോഗിക അംഗങ്ങള്‍ക്കായും, ധനകാര്യ ബില്ലുകളുടെ പരിഗണനയ്‌ക്കും നീക്കി വച്ചിട്ടുണ്ട്. കൂടാതെ ഉപധനാഭ്യര്‍ഥനയ്‌ക്കും ധനവിനിയോഗ ബില്ലുകള്‍ക്കുമായി നാല് ദിവസവും പരിഗണിക്കുന്നുണ്ടെന്ന് സ്‌പീക്കര്‍ വ്യക്തമാക്കി. ഒരു വര്‍ഷ കാലയളവ് പൂര്‍ത്തിയാക്കിയ പതിനഞ്ചാം കേരള നിയമസഭ ഇതുവരെ 61 ദിവസം സമ്മേളിച്ചിരുന്നു.

കൊവിഡ് പശ്ചാത്തലമായിരുന്നിട്ട് കൂടി ഇത്രയും ദിനങ്ങള്‍ സമ്മേളിച്ചെന്നത് രാജ്യത്തെ മറ്റ് നിയമസഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട നേട്ടമാണെന്ന് സ്‌പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Also read: അനിത പുല്ലയില്‍ ലോക കേരള സഭയില്‍: നാല് കരാര്‍ ജീവനക്കാരെ പുറത്താക്കിയതായി സ്‌പീക്കര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.