ETV Bharat / state

നിയമസഭ കയ്യാങ്കളി കേസ് : ഇപി ജയരാജനെതിരായ കുറ്റപത്രം കോടതി നാളെ വായിക്കും

മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമ കേസില്‍ മൂന്നാം പ്രതിയാണ് മുന്‍ മന്ത്രിയും നിലവിലെ എല്‍ഡിഎഫ്‌ കണ്‍വീനറുമായ ഇപി ജയരാജന്‍

മുന്‍ മന്ത്രി ഇപി ജയരാജന്‍  Former minister EP Jayarajan  നിയമസഭ കയ്യാങ്കളി കേസ്  ഇപി ജയരാജനെതിരായ കുറ്റപത്രം  Charge sheet against EP Jayarajan  assembly ruckus case  Charge sheet against EP Jayarajan
നിയമസഭ കയ്യാങ്കളി കേസ്: ഇപി ജയരാജനെതിരായ കുറ്റപത്രം കോടതി നാളെ വായിക്കും
author img

By

Published : Sep 25, 2022, 9:02 PM IST

തിരുവനന്തപുരം : മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ മൂന്നാം പ്രതിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനെതിരെയുള്ള കുറ്റപത്രം കോടതി നാളെ (സെപ്‌റ്റംബര്‍ 26) വായിക്കും. കഴിഞ്ഞ തവണ കേസിലെ മുഴുവൻ പ്രതികളോടും ഹാജരാവാന്‍ കോടതി നിർദേശിച്ചിരുന്നു. ആരോഗ്യ പ്രശ്‌നത്താൽ ഇപി ജയരാജൻ ഹാജരായിരുന്നില്ല.

ഇതുകൊണ്ടാണ് കോടതി ഇപിക്കെതിരെയുള്ള കുറ്റപത്രം നാളെ വായിക്കുന്നത്. കൂടാതെ കോടതി, കേസിന്‍റെ വിചാരണ തീയതിയും തീരുമാനിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ അക്രമം നടത്തി 2.20 ലക്ഷത്തിന്‍റെ നഷ്‌ടം വരുത്തി എന്നാണ് പൊലീസ് കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.