തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ എംഎൽഎമാർ നൽകിയ വിടുതൽ ഹർജിയിൽ വാദം പറയുന്നത് കോടതി ജൂൺ ഏഴിലേക്ക് മാറ്റി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കൂടുതൽ വായിക്കാൻ: നിയമസഭ കൈയാങ്കളി; എംഎൽഎമാരുടെ വിടുതൽ ഹർജിയിൽ വാദം ഇന്ന്
കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച അപേക്ഷ സിജെഎം കോടതി തള്ളിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതിയും സിജെഎം കോടതിയുടെ വിധി ശരിവച്ചു. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നും വിടുതൽ ഹർജി വാദം പിന്നീട് പരിഗണിച്ചാൽ മതിയെന്നുമുള്ള ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്‍റെ വാദം പരിഗണിച്ചാണ് കോടതി കേസ് മാറ്റിവച്ചത്.