തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ശിവന്‍കുട്ടിയുടെ രാജിയാവശ്യപ്പെട്ട് വ്യാഴാഴ്‌ച സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് കലക്‌ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും.
രാവിലെ 10 മണിക്കാണ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുക. ജൂലൈ 30ന് സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തില്‍ സായാഹ്ന പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ അറിയിച്ചു.
READ MORE: 'രണ്ടര ലക്ഷത്തിന്‍റെ പൊതുമുതല്‍ നശിപ്പിച്ചു'; ഇതാണ് നിയമസഭ കയ്യാങ്കളി കേസ്
നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. നിലവിലെ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെ ആറ് പ്രതികളും വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്‍റെ വിധി പ്രസ്‌താവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണുണ്ടായത്.