ETV Bharat / state

ഡോക്ടറെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്തില്ല; സംസ്ഥാനത്ത് ഒരു മണിക്കൂർ ഒപി ബഹിഷ്‌കരിച്ചു - boycott of the OP

ആരോഗ്യ വകുപ്പിന്‌ കീഴിലുള്ള സ്ഥാപനങ്ങളിൽ സ്പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകളുമാണ് ബഹിഷ്കരിച്ചത്‌

ഡോക്‌ടറെ മർദിച്ച സംഭവം  ഒപി ബഹിഷ്‌കരിക്കും  സമരം കടുപ്പിച്ച് ഐഎംഎ  സ്പെഷ്യാലിറ്റി ഒപി  ഡോക്‌ടർ രാഹുൽ മാത്യു  doctor rahul mathew  Doctor assaulted in Mavelikkara  boycott of the OP
ഡോക്ടറെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്തില്ല; സംസ്ഥാനത്ത് ഒരു മണിക്കൂർ ഒപി ബഹിഷ്‌കരിച്ചു
author img

By

Published : Jun 25, 2021, 9:05 AM IST

Updated : Jun 25, 2021, 12:59 PM IST

തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡോക്‌ടറെ മർദിച്ച സംഭവത്തിൽ പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ഇന്ന് (2021 ജൂണ്‍ 25 വെള്ളിയാഴ്ച) സംസ്ഥാനവ്യാപകമായി ഒപി ബഹിഷ്കരിച്ചു. ആരോഗ്യ വകുപ്പിന്‌ കീഴിലുള്ള സ്ഥാപനങ്ങളിൽ സ്പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകളുമാണ് ബഹിഷ്കരിച്ചത്‌.

ഡോക്ടറെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്തില്ല; സംസ്ഥാനത്ത് ഇന്ന് ഒപി മുടങ്ങും

പിന്തുണയുമായി ഐഎംഎ

രാവിലെ പത്ത്‌ മുതൽ പതിനൊന്ന്‌ വരെ ആയിരുന്നു ബഹിഷ്കരണം. അത്യാഹിതവിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർറൂം, ഐപി ചികിത്സ എന്നിവ മുടങ്ങിയില്ല. കെജിഎംഒഎ, കേരള ഗവൺമെൻറ് സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്‌. കെജിഎംസിടിഎയും ഐഎംഎയും സമരത്തെ പിന്തുണച്ചു.

അമ്മ മരിച്ചതിന് ഡോക്ടര്‍ക്ക് തല്ല്

മെയ് 14നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. സിപിഒ അഭിലാഷ് ചന്ദ്രനാണ് ഡോക്‌ടർ രാഹുൽ മാത്യുവിനെ മർദിച്ചത്. ചികിത്സയിൽ വീഴ്‌ചയുണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് അഭിലാഷിന്‍റെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേ തുടർന്ന് മാതാവിന്‍റെ മരണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അഭിലാഷ് ആശുപത്രിയിൽ എത്തി രാഹുൽ മാത്യുവിനെ മർദിച്ചത്.

കണ്ണടച്ച് പൊലീസ്

സംഭവത്തിൽ അഭിലാഷിനെതിരെ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്‌ടർമാർ 40 ദിവസമായി മാവേലിക്കരയിൽ സമരത്തിലാണ്. എന്നാൽ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുൽ മാത്യു ആരോപിക്കുന്നത്.

also read:ഡോക്‌ടർക്ക് നേരെയുള്ള മർദനം : സമരം കടുപ്പിച്ച് ഐഎംഎ

Last Updated : Jun 25, 2021, 12:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.