തിരുവനന്തപുരം: മുഴുവൻ സമയ പരിചരണം ആവശ്യമുള്ളവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന സാമൂഹ്യ സുരക്ഷാ മിഷന്‍ പദ്ധതിയാണ് ആശ്വാസകിരണം. കിടപ്പു രോഗികളെ കൂടാതെ മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുള്ളവരെയുമാണ് ആശ്വാസകിരണം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1,13,713 അംഗങ്ങളാണ് പദ്ധതിയിലുള്ളത്. 600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്. ആശ്വാസകിരണം ധനസഹായത്തിന് അർഹതയുള്ളവർക്ക് മറ്റു പെൻഷനുകൾ ലഭിക്കുന്നതിന് തടസമില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ് അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്.
ആശ്വാസകിരണം പദ്ധതി; 58.12 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
മുഴുവൻ സമയ പരിചരണം ആവശ്യമുള്ളവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന സാമൂഹ്യ സുരക്ഷാ മിഷന്‍ പദ്ധതിയായ ആശ്വാസകിരണത്തിന് 58.12 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്