തിരുവനന്തപുരം: പതിനായിരത്തി എട്ട് നാളികേരത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രം. ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടെ അനുബന്ധിച്ചാണ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന സരസ്വതിയുടെ നേതൃത്വത്തിൽ പതിനായിരത്തി എട്ട് നാളികേരത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തിയത്.
വിനായക ചതുർത്ഥിയോടനുബന്ധിച്ച് രാവിലെ മുതൽ പ്രത്യേക പൂജാധികര്‍മങ്ങള്‍ ആരംഭിച്ചു. മഹാഗണപതി ഹോമ സമാപന സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് പാറശാല ബ്ലോക്ക് പ്രസിഡന്റ് സനൂജ അധ്യക്ഷത വഹിച്ചു. മുമ്പ് 18 പ്രാവശ്യം 108 നാളികേരത്തിലും നാല് പ്രാവശ്യം 1008 നാളികേരത്തിലും 11 പ്രാവശ്യം 10008 നാളികേരത്തിലും അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തിയിട്ടുണ്ട്.