തിരുവനന്തപുരം: പ്രൊമോഷണല്‍ വീഡിയോ വിവാദത്തില്‍ പ്രതികരണവുമായി നടി ആശ ശരത് രംഗത്ത്. എവിടെ എന്ന ചിത്രത്തിന്റെ പ്രമോഷണല്‍ വീഡിയോയെന്ന് വ്യക്തമാക്കി തന്നെയാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയതെന്ന് ആശ ശരത് പറഞ്ഞു. വീഡിയോ എഡിറ്റ് ചെയ്തുള്ള സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഒരേ ആള്‍ക്കാരാണ് എല്ലാ ലിങ്കിലും പോയി അശ്ലീല കമന്റുകള് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായും ആവശ്യമായ തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും നടി പറഞ്ഞു.
പ്രമോഷന്റെ കാര്യം പറയുന്ന ഭാഗങ്ങള്‍ ഒഴിവാക്കി ചില ആളുകള്‍ വീഡിയോ പ്രചരിപ്പിക്കുകയാണ്. ഒരു സ്ത്രീക്ക് നേരെയുള്ള ആക്രമണമാണിതെന്നും ഏതെങ്കിലും പുരുഷന്‍മാരാണ് ഇത്തരത്തില്‍ ഒരു വീഡിയോ പുറത്തിറക്കിയിരുന്നതെങ്കില്‍ ആക്രമണം ഉണ്ടാകില്ലായിരുന്നെന്നും ആശ ശരത് വ്യക്തമാക്കി.