ETV Bharat / state

പാട്ടും നൃത്തവുമായി നെയ്യാറ്റിൻകരയില്‍ ദേശീയ കലാകാരദിനം - ദേശീയ കലാകാര ദിനാഘോഷം

രബീന്ദ്രനാഥ് ടാഗോറിന്‍റെ ജന്മദിനമാണ് കലാകാരദിനമായി ആചരിക്കുന്നത്

artists day  കലാകാരദിനം  ദേശീയ കലാകാരദിനം  ദേശീയ കലാകാര ദിനാഘോഷം  രബീന്ദ്രനാഥ് ടാഗോര്‍ ജന്മദിനം
നന്മ കലാകാര സംഘടനയുടെ നേതൃത്വത്തില്‍ ദേശീയ കലാകാരദിനം ആചരിച്ചു
author img

By

Published : May 8, 2022, 6:07 PM IST

തിരുവനന്തപുരം: മലയാളി കലാകാരന്‍മാരുടെ ദേശീയ സംഘടനയുടെ ആഭിമുഖ്യത്തില്‍ കലാകാരദിനം ആചരിച്ചു. നന്മ സംഘടനയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളോട് കൂടിയാണ് ദിനാചരണം സംഘടിപ്പിച്ചത്. രബീന്ദ്ര നാഥ് ടാഗോറിന്‍റെ ജന്മദിനമാണ് രാജ്യത്ത് ദേശീയ കലാകാരദിനമായി ആചരിക്കുന്നത്.

തിരുവനന്തപുരത്ത് നന്മ സംഘടനയുടെ നേതൃത്വത്തില്‍ കലാകാര ദിനം ആചരിച്ചു

നെയ്യാറ്റിന്‍കര സുഗത സ്‌മൃതിയില്‍ നടന്ന പരിപാടി എംഎല്‍എ കെ.ആന്‍സലന്‍ ഉദ്‌ഘാടനം ചെയ്‌തു. കാഥികന്‍ അയിലം ഉണ്ണികൃഷ്‌ണന്‍, നന്മ ജില്ല സെക്രട്ടറി സുരേഷ് ഒഡേസ, ജില്ല കമ്മിറ്റി അംഗങ്ങളായ മനോജ് നെയ്യാറ്റിന്‍കര, കുടയാല്‍ സുരേന്ദ്രന്‍, അമരവിള പത്മകുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. രാജീവ് ആദികേശവ്, യുവ കവി സുമേഷ്‌ കൃഷ്‌ണ, പാറശാല മനു, നിതിന്‍ തുടങ്ങിയവര്‍ നിരവധി കലാകാരാണ് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.