തിരുവനന്തപുരം: കഴക്കൂട്ടം നെട്ടയകോണത്ത് വൻ ചാരായവേട്ട. എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ നിർമാണം നടന്നു കൊണ്ടിരിക്കുന്ന ഫ്ലാറ്റിന് പുറകില്‍ പ്രവർത്തിച്ചിരുന്ന വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്നും 350 ലിറ്ററോളം കോടയും അഞ്ച് ലിറ്റർ വാറ്റു ചാരായവും പിടിച്ചെടുത്തു. പ്രതികൾ ഓടി രക്ഷപ്പെട്ടു. വ്യാജ വാറ്റ് നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം എക്‌സൈസ് സംഘമാണ് റെയ്‌ഡ് നടത്തിയത്.
പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർമാരായ ആർ.സുനിൽ കുമാർ, മധുസൂധനൻ നായർ, ആർ പ്രകാശ്, സിഇഒമാരായ രാജേഷ്, അഭിലാഷ്, ഡ്രൈവർ ബിനു എന്നിവരുള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.