ETV Bharat / state

സാമൂഹിക അകലം പാലിച്ച് നടക്കാം ; പ്രഭാത-സായാഹ്ന നടത്തത്തിന് അനുമതി - കേരള മുഖ്യമന്ത്രി

ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി.

സാമൂഹിക അകലം പാലിച്ച് നടക്കാം  പ്രഭാത-സായാഹ്ന നടത്തത്തിന് അനുമതി  morning walk  evening walk  covid 19  covid 19 updates  covid kerala  chief minister press meet  social distance  കൊവിഡ്‌ വ്യാപനം  കേരള മുഖ്യമന്ത്രി  പ്രഭാത നടത്തത്തിന് അനുമതി
സാമൂഹിക അകലം പാലിച്ച് നടക്കാം; പ്രഭാത-സായാഹ്ന നടത്തത്തിന് അനുമതി
author img

By

Published : May 31, 2021, 8:36 PM IST

തിരുവനന്തപുരം : സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന നടത്തത്തിന് ലോക്ക്ഡൗണില്‍ ഇളവ്. രാവിലെ അഞ്ച്‌ മുതല്‍ 7 മണി വരെയും വൈകുന്നേരം 7 മുതല്‍ 9 മണിവരെയുമാണ് അനുമതി. എന്നാല്‍ സ്റ്റേഷനറി കടകള്‍ തുറക്കാന്‍ ഇളവില്ല. തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, പാദരക്ഷകള്‍ എന്നിവ വില്‍ക്കുന്ന കടകളില്‍ വിവാഹ ക്ഷണക്കത്ത്‌ കാണിച്ച് മാത്രമേ പൊതുജനത്തിന് പ്രവേശനം അനുവദിക്കൂ. മറ്റുള്ളവര്‍ക്ക് സാധനങ്ങള്‍ ഹോം ഡെലിവറിയായി വാങ്ങാം. ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്നും മുഖ്യമന്ത്രി കൊവിഡ്‌ അവലോകന യോഗത്തില്‍ പറഞ്ഞു.

അതേസമയം ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുളള സര്‍ക്കാര്‍ ജീവനക്കാര്‍, നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആവശ്യമായ ജീവനക്കാര്‍, പരീക്ഷ നടത്തിപ്പിന് ആവശ്യമായ സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ ഓഫിസില്‍ ഹാജരാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സംസ്ഥാന, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവയ്ക്ക് 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജൂണ്‍ 7 മുതല്‍ പ്രവര്‍ത്തിക്കാം. വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉത്പാദന കേന്ദ്രങ്ങള്‍ക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത്. ഇത് സേവന മേഖലയ്ക്ക് ബാധകമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.