തിരുവനന്തപുരം: കേരള സർവ്വകലാശാല മലയാളം മഹാ നിഘണ്ടു എഡിറ്റർ നിയമനം സർവ്വകലാശാല ഓർഡിനൻസിന് വിരുദ്ധമല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിയമസഭയിൽ. കേരള സർവകലാശാല ഫസ്റ്റ് ഓർഡിനൻസ് 1978 പ്രകാരം യോഗ്യതകൾ നേരിട്ടുള്ള സ്ഥിര നിയമനത്തിന് വേണ്ടിയുള്ളതാണ്. ഇപ്പോൾ നടത്തിയ നിയമനം അടിയന്തര സാഹചര്യം പരിഗണിച്ചുള്ള താൽക്കാലിക നിയമനമാണ്.
also read:ഐഎൻഎല്ലും ബാങ്ക് തട്ടിപ്പും: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
അതു കൊണ്ടു തന്നെ നിലവിലെ നിയമനം സർവ്വകലാശാല ഓർഡിനൻസിന് വിരുദ്ധമല്ല. ഉന്നത ഭാഷ വിദഗ്ദ്ധർ ഉൾപ്പെടുന്ന സെലക്ഷൻ കമ്മിറ്റി നൽകിയ ശുപാർശ പ്രകാരം മലയാള ഭാഷയിലെ ഡോക്ടറേറ്റിനൊപ്പം സംസ്കൃത ഭാഷയിലെ ഡോക്ടറേറ്റും കൂടി ചേർത്ത് യോഗ്യത വിപുലപ്പെടുത്തി വിവിധ സർവ്വകലാശാലകളിലെ ബഹുഭാഷ പാണ്ഡിത്യമുള്ള പ്രൊഫസർമാർക്ക് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ എഡിറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരമൊരുക്കിയിരുന്നു.
നിയമനത്തിനുള്ള വിജ്ഞാപനം പൂർണമായും സർവ്വകലാശാല ഓർഡിനൻസ് അനുശാസിക്കും വിധമുള്ള യോഗ്യതകൾ നിലനിർത്തി കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. മാത്യു കുഴൽനാടൻ, തിരുവഞ്ചൂർ രാധകൃഷ്ണൻ, പിടി തോമസ്, സിആർ മഹേഷ് എന്നിവരുടെ ചോദ്യത്തിന് രേഖാ മൂലമാണ് മന്ത്രിയുടെ മറുപടി.