ETV Bharat / state

സംസ്ഥാന സർക്കാരിന്‍റെ 'അപരാജിത'യ്ക്ക് മികച്ച പ്രതികരണം

author img

By

Published : Jun 26, 2021, 7:40 PM IST

ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ സംസ്ഥാനത്ത് ആരംഭിച്ച 'അപരാജിത' പദ്ധതിക്ക് ആദ്യ മൂന്ന് ദിനങ്ങളിൽ തന്നെ 415 പരാതികളാണ് ലഭിച്ചത്. പാരാതികള്‍ അറിയിക്കാനായി 9497999955 എന്ന് മൊബൈല്‍ നമ്പറും aparajitha.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Aparajitha  complaintcell  Aparajitha complaint cell  Women abuse  Violence against women  Dowry death  Dowry  അപരാജിത  പരാതി സെല്‍  അപരാജിത പരാതി സെല്‍  സ്ത്രീധനം  സ്ത്രീധന മരണം  ഗാര്‍ഹിക പീഡനം  പീഡനം  സംസ്ഥാനസർക്കാർ  പിണറായി വിജയൻ  state government  pinarayi vijayan  cm  മുഖ്യമന്ത്രി
മികച്ച പ്രതികരണവുമായി സംസ്ഥാന സർക്കാരിന്‍റെ 'അപരാജിത'

തിരുവനന്തപുരം: ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ സംസ്ഥാനത്ത് ആരംഭിച്ച 'അപരാജിത' പദ്ധതിക്ക് മികച്ച പ്രതികരണം. മൂന്ന് ദിവസം കൊണ്ട് മാത്രം ലഭിച്ചത് 415 പരാതികളാണ്. ജൂണ്‍ 22 ചൊവ്വാഴ്‌ചയായിരുന്നു ആര്‍. നിശാന്തിനിയെ നോഡല്‍ ഓഫീസറാക്കി സംസ്ഥാനത്ത് 'അപരാജിത' എന്ന പരാതി സെല്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ബുധനാഴ്‌ചയോടെ തന്നെ സെല്ലിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ആദ്യദിനത്തിൽ ലഭിച്ചത് നൂറിലധികം പരാതികൾ

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായ നിശാന്തിനിയുടെ ഓഫീസിലായിരുന്നു പരാതി സെല്ലിന്‍റെ പ്രവര്‍ത്തനം. പാരാതികള്‍ അറിയിക്കാനായി 9497999955 എന്ന് മൊബൈല്‍ നമ്പറും aparajitha.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസവും പ്രസിദ്ധീകരിച്ചു. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് സംവിധാനത്തിന് ലഭിച്ചത്.

Read more: മണിക്കൂറുകള്‍ക്കകം 10ലേറെ പരാതികള്‍, ഇടപെടല്‍ ; 'അപരാജിത'യ്‌ക്ക് മികച്ച പ്രതികരണം

108 പരാതികളാണ് ആദ്യ ദിവസം നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ചത്. ഗാര്‍ഹിക പീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളുമായിരുന്നു ലഭിച്ചതില്‍ അധികവും. ഇ-മെയില്‍ വഴി 76 പരാതികളും മൊബൈല്‍ നമ്പറില്‍ 28 പരാതികളും ലഭിച്ചു.

പുറത്ത് വന്നത് സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിന്‍റെ തെളിവുകൾ

രണ്ടാം ദിവസം ലഭിച്ച 154 പരാതികളിൽ 128 പരാതികൾ ഇ-മെയില്‍ വഴിയും 64 പേർ മൊബൈല്‍ നമ്പറില്‍ വിളിച്ചും പരാതികൾ അറിയിച്ചു. വെള്ളിയാഴ്‌ച പരാതികളുടെ എണ്ണം 153 ആണ്. ഫോണ്‍ വഴി 59 പരാതികളും ഇ-മെയില്‍ വഴി 94 പരപാതികളുമാണ് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ വീടുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ എത്രത്തോളം പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നു എന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് ഒരോ ദിവസവും കോള്‍ സെന്‍ററില്‍ എത്തുന്ന പരാതികള്‍.

ഇനിയും സ്ത്രീധന മരണങ്ങൾ സംഭവിക്കരുത്

കൊല്ലത്ത് വിസ്‌മയ എന്ന പെണ്‍കുട്ടി സ്ത്രീധന പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്യുകയും മണിക്കൂറുകള്‍ക്കകം രണ്ട് പെണ്‍കുട്ടികള്‍ കൂടി സമാന സംഭവത്തില്‍ മരണപ്പെടുകയും ചെയ്തതോടെയാണ് 'അപരാജിത' എന്ന സംവിധാനം സംസ്ഥാനത്ത് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യ മണിക്കൂറുകളില്‍ തന്നെ ഈ സംവിധാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ മണിക്കൂറില്‍ തന്നെ പത്തോളം പരാതികള്‍ എത്തി.

പരാതികളിൽ ഉടൻ നടപടി: മുഖ്യമന്ത്രി

പൊലീസ് സ്‌റ്റേഷനുകളിലും മറ്റ് സംവിധാനങ്ങളിലും പരാതി നല്‍കാന്‍ കഴിയാതിരുന്ന വനിതകള്‍ക്ക് ഏറെ സഹായകമാകുന്നതാണ് പദ്ധതി. കോള്‍ സെന്‍ററില്‍ എത്തുന്ന പരാതികള്‍ അതത് ജില്ലാ പൊലീസ് മേധാവിക്ക് ഏകീകരിച്ച് കൈമാറുന്നതാണ് പ്രവര്‍ത്തന രീതി.

Read more: സ്ത്രീധന പീഡനവും ഗാര്‍ഹിക അതിക്രമങ്ങളും തടയുമെന്ന് ആര്‍. നിശാന്തിനി

എത്രയും വേഗത്തില്‍ ഇത്തരം പരാതികളിൽ നടപടുയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ട്.

ലക്ഷ്യം കൃത്യമായ ഇടപെടൽ

ഇത്തരം കേസുകളില്‍ തുടര്‍ നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യമായ ഇടപെടലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ലക്ഷ്യമിടുന്നത്. 'അപരാജിത' അടക്കമുള്ള സംവിധാനങ്ങളിലൂടെ ആവശ്യമായ ഇടപെടല്‍ നടത്താന്‍ കഴിയുമെന്ന സര്‍ക്കാര്‍ കണക്ക്‌ കൂട്ടലിനെ ശരി വയ്ക്കുന്ന സമീപമനമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.

Read more: സ്ത്രീധന പീഡനം : വ്യാഴാഴ്‌ച ലഭിച്ചത് 154 പരാതികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.